'വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച ശേഷം ഞങ്ങള്‍ ചോര കുടിച്ചു'; നടി മെഗന് വിമര്‍ശനങ്ങള്‍

വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ച നടി മെഗാന്‍ ഫോക്‌സിനെതിരെ വിമര്‍ശനം. മഷീന്‍ ഗണ്‍ കെല്ലി എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ റാപ്പറുമായുള്ള എന്‍ഗേജ്‌മെന്റിനെ കുറിച്ച് മെഗാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

കെല്ലി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ താന്‍ അത് സ്വീകരിച്ചുവെന്നും, അതിന് ശേഷം പരസ്പരം ചോര കുടിച്ചു എന്നാണ് മെഗന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിപേര്‍ രംഗത്ത് വന്നു.

ചോര കുടിക്കുന്നത് തികച്ചും അപരിഷ്‌കൃതമായ പ്രവൃത്തിയാണെന്നും അത് ആഘോഷിക്കേണ്ടതില്ലെന്നും വിമര്‍ശകര്‍ പറയുന്നു. നടനും നിര്‍മ്മാതാവും മുന്‍ റാപ്പറുമായ ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീനുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് മെഗാന്‍ കെല്ലിയുമായി പ്രണയത്തിലാകുന്നത്.

2001ല്‍ ആണ് മേഗന്‍ അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. കണ്‍ഫഷന്‍ ഓഫ് എ ടീനേജ് ഡ്രാമ ക്യൂന്‍’ ആണ് മേഗന്റെ അരങ്ങേറ്റ ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ ട്രാന്‍സ്ഫോര്‍മര്‍സ് എന്ന ചിത്രമാണ് മേഗനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.

ആദ്യ കാലത്ത് അനേകം ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹോപ്പ് ആന്‍ഡ് ഫെയ്ത് എന്ന ടെലിവിഷന്‍ പരമ്പരയാണ് ശ്രദ്ധ നേടിയത്.

View this post on Instagram

A post shared by Megan Fox (@meganfox)

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!