ആദ്യചിത്രത്തിന് ലൈക്ക് ഒരു കോടി 19 ലക്ഷം, അഞ്ച് മണിക്കൂറില്‍ 10 ലക്ഷം ഫോളോവേഴ്‌സ്; ഇന്‍സ്റ്റഗ്രാമില്‍ റെക്കോഡ് നേട്ടവുമായി ഹോളിവുഡ് നടി

അമേരിക്കന്‍ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിര്‍മ്മാതാവുമായ ജെന്നിഫര്‍ ആനിസ്റ്റണ് ഇന്‍സ്റ്റഗ്രാമില്‍ റെക്കോഡ് നേട്ടം. കഴിഞ്ഞ ദിവസമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. ആ ചിത്രത്തിന് ഇതുവരെ ഒരു കോടി 19 ലക്ഷത്തിന് മേല്‍ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ പോസ്റ്റിന് പിന്നാലെ ജെന്നിഫറിന്റെ ഫോളോവേഴ്‌സ് നമ്പരും ഉയര്‍ന്ന് ഗിന്നസ് നേട്ടത്തിലെത്തി.

അഞ്ച് മണിക്കൂറില്‍ 16 മിനിറ്റില്‍ 10 ലക്ഷം പേരാണ് ജെന്നിഫറിനെ ഫോളോ ചെയ്തത്. ഒരു കോടി 12 ലക്ഷത്തിന് മേല്‍ ആള്‍ക്കാരാണ് ഇതുവരെയുള്ള ജെന്നിഫറിന്റെ ഫോളോവേഴ്‌സ്. ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ജെന്നിഫര്‍ അനിസ്റ്റര്‍. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് നടി ആദ്യം അപ് ലോഡ് ചെയ്ത ചിത്രം. “ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്” എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. കോര്‍ട്ടീനി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരായിരുന്നു ജെന്നിക്കൊപ്പം സെല്‍ഫിയില്‍ ഉണ്ടായിരുന്നത്.

https://www.instagram.com/p/B3o8vWDhlOh/?utm_source=ig_web_copy_link

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി