ജാതി അധിക്ഷേപം. നടി യുവിക ചൗധരി അറസ്റ്റില്‍ !

കാഴ്ചക്കാര്‍ ഏറെയുള്ള യുട്യൂബ് വീഡിയോയില്‍ ഒരു പ്രത്യേക ജാതിവിഭാഗത്തെ തരംതാഴ്ത്തുന്ന രീതിയില്‍ സംസാരിച്ച ബോളിവുഡ് നടിയും ബിഗ്‌ബോസ്സ് താരവുമായ യുവിക ചൗധരിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹരിയാനാ കോടതിയില്‍ ഹാജരാക്കിയ ഇവരെ താത്കാലിക ജാമ്യത്തില്‍ വിട്ടു. ഓം ശാന്തി ഓം, സമ്മര്‍ 2007, തോ ബാത്ത് പക്കി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ യുവിക 2015 ല്‍ മഴയല്ലി ജൊതെയലി എന്ന കന്നഡ ചി്രതത്തിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയില്‍ സ്വയം അപ്‌ലോഡ് ചെയ്ത സ്വന്തം വ്‌ളോഗ് വീഡിയോയില്‍ ‘ഞാനെന്തിനാണ് വ്‌ളോഗ് ചെയ്യുമ്പോള്‍ …………പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’ എന്ന വാക്കാണ് യുവികയെ കുടുക്കിയത്. വാത്മീകി അഥവാ ചുഹ്‌രാ എന്നുംകൂടി അറിയപ്പെടുന്ന ഭാംഗി സമുദായത്തിന്റെ പേരാണ് അവര്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ദളിത് ആക്ടിവിസ്റ്റായ രജത് കല്‍സാനാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്.

സോഷ്യല്‍ മീഡിയയില്‍ രജത്തിന് വലിയ പിന്തുണ ലഭിക്കുകയും യുവിക വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയയാകുകയും ചെയ്തു. #അറസ്റ്റ്‌യുവികചൗധരി ഹാഷ് ടാഗുകള്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്ന് നടി മാപ്പു പറഞ്ഞിരുന്നു. തനിക്ക് ആ വാക്കിന്റെ അര്‍ത്ഥമറിയുമായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി