സിനിമകള്‍ ഇനി സൗജന്യമായി കാണാം, പുതിയ സൗകര്യം ഒരുക്കി ഫസ്റ്റ്‌ഷോസ്

സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഫസ്റ്റ്‌ഷോസ്. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ആദ്യമായി സിനിമകള്‍ ഇനി ഫസ്റ്റ്‌ഷോസിലൂടെ സൗജന്യമായി കാണാം. പ്ലേസ്റ്റോറില്‍ കയറി ഫസ്റ്റ്‌ഷോസ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോസ് പ്രീമിയം പാക്കേജ് സെലക്ട് ചെയ്തിട്ട് ലഭിക്കുന്ന കോഡ് കൊടുത്തു കഴിഞ്ഞാല്‍ സിനിമ സൗജന്യമായി കാണാം.

ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്‌സ്ബുക്ക് പേജിലും, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസാണ്. ഇതിനു പുറമെ പേരന്റിംഗ് കണ്‍ട്രോളും പ്രേക്ഷകര്‍ക്കായി ഫസ്റ്റ്‌ഷോസ് ഒരുക്കിയിട്ടുണ്ട്.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഫസ്റ്റ്‌ഷോസിലെ കണ്ടന്റുകള്‍ കാണുന്നതിനോടൊപ്പം തന്നെ പേരന്റിംഗ് കണ്‍ട്രോള്‍ പ്രേക്ഷകര്‍ക്ക് ഏര്‍പ്പെടുത്താന്‍ ഫസ്റ്റ്‌ഷോസ് സൗകര്യമൊരുക്കിയിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും ആസ്വദിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഫസ്റ്റ്‌ഷോസിലുണ്ട്.

പ്രേക്ഷകര്‍ക്ക് എത്രയും ലളിതമായി തങ്ങളുടെ മനസിനിണങ്ങിയ പ്രോഗ്രാമുകളും പ്രിയപ്പെട്ട സിനിമകളും കാണാന്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഫസ്റ്റ്‌ഷോസാണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കിയത്.

ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറുകണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്‌ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി ഫസ്റ്റ്‌ഷോസ് പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളിലും നൂറ്റിഎഴുപത് രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്‌മെന്റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്‌ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്‌സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്‌ഷോസിക്കുള്ളത്. യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്‌ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്