വിവാഹവാര്‍ത്തയോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട; വൈറലായി ട്വീറ്റ്

രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ഇപ്പോള്‍.

ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. ഇത് വൈറല്‍ ആയിട്ടുമുണ്ട്. അസബന്ധം ന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്. ”ഇത് പതിവ് പോലെയുളള അസബന്ധം. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഇഷ്ടമായി” എന്നായിരുന്നു നടന്റെ ട്വീറ്റ്.

ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്.

വിജയ്‌യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു രശ്മിക പ്രതികരിച്ചിരുന്നത്. വിജയ്യും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, പുഷ്പയുടെ വിജയത്തിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രശ്മിക. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കൂടെ അഭിനയിക്കുന്ന മിഷന്‍ മജ്നുവാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ്ബൈ എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ലൈഗര്‍ ആണ് വിജയ് ദേവരകൊണ്ടയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ലൈഗര്‍ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി