രാധേശ്യാമിന്റെ എന്‍എഫ്ടികള്‍ വില്‍പനയ്ക്ക്; 100 പേര്‍ക്ക് പ്രഭാസിനെ നേരില്‍ കാണാന്‍ അവസരം

പ്രഭാസ് ചിത്രം രാധേശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക് ചിത്രത്തിന്റെ എന്‍എഫ്ടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നിര്‍മ്മാതാക്കള്‍.

പ്രഭാസിന്റെ ഡിജിറ്റല്‍ ഒപ്പോടു കൂടിയ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍, സിനിമയില്‍ നിന്നുള്ള 3ഡി അനിമേറ്റഡ് ഡിജിറ്റല്‍ ആര്‍ട്ട്, പ്രഭാസ് ഓടിച്ച ആഡംബര കാറില്‍ താരം നില്‍ക്കുന്നതിന്റെ 3ഡി അനിമേറ്റഡ് വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളാണ് വില്‍പനയ്ക്ക് വയ്ക്കുക.

മാര്‍ച്ച് 8ന് ngagen.com/uvcreations എന്ന വെബ്സൈറ്റിലൂടെയാണ് ഇവ വാങ്ങാന്‍ അവസരം ലഭിക്കുക. ആരാധകര്‍ക്ക് ഇവ രാധേശ്യാമിന്റെ ആജീവനാന്ത സ്മരണികയായി സൂക്ഷിക്കാവുന്നതാണ്. എന്‍എഫ്ടി വാങ്ങുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് പ്രഭാസിനെ നേരില്‍ കാണാന്‍ അവസരമുണ്ടാകും.

കൂടുതല്‍ എന്‍എഫ്ടികള്‍ വാങ്ങുന്നവര്‍ക്ക് ഈ 100 പേരില്‍ ഇടം പിടിക്കാനുള്ള സാധ്യത കൂടും. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയായി പ്രഭാസ് എത്തുന്ന രാധ്യേശ്യാമില്‍ നായിക പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്.

സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷംത്തിലെത്തുന്നു. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്.

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ