വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലെന്ന് വാര്‍ത്തകള്‍.., ഒടുവില്‍ മനസ്സ് തുറന്ന് രശ്മിക മന്ദാന!

പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരുകളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ സജീവമായത്.

വിജയ്‌യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രശ്മിക പറഞ്ഞിരുന്നു. ഇതിനിടെ ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവച്ചിരിക്കുകയാണ് രശ്മിക.

തന്നെ സംബന്ധിച്ച്, പ്രണയം എന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്. സുരക്ഷിതത്വം തോന്നണം. പ്രണയത്തെ കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം പ്രണയം എന്നത് വൈകാരികമായൊരു കാര്യമാണ്.

രണ്ടു പേര്‍ക്കും ഒരു പോലെയാകുമ്പോഴാണ് പ്രണയം സാധ്യമാകുന്നത്. ഒരാള്‍ക്ക് മാത്രം അനുകൂലമായിട്ട് കാര്യമില്ല. എന്താണ് വിവാഹത്തെ കുറിച്ച് ചിന്തിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല. കാരണം താന്‍ ഇപ്പോള്‍ നന്നേ ചെറുപ്പമാണ്. വിവാഹത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

നമുക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് രശ്മിക ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, പുഷ്പയുടെ വിജയത്തിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രശ്മിക.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കൂടെ അഭിനയിക്കുന്ന മിഷന്‍ മജ്നുവാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ്ബൈ എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്