'വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി, ഇനിയൊരു വാരിയംകുന്നനും കേരളമണ്ണില്‍ ഉണ്ടാകാന്‍ അനുവദിക്കരുത്'

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജിനും കുടുംബത്തിനും സംവിധായകനുമെല്ലാം എതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.

സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ”വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി, ഇനിയൊരു വാരിയംകുന്നനും കേരളമണ്ണില്‍ ഉണ്ടാകാന്‍ അനുവദിക്കരുത്” എന്ന അഘോരി ഹിന്ദു ഗ്രൂപ്പിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രതീഷ് വിശ്വനാഥന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ”വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയലും ഇല്ലെങ്കിലും, മലബാര്‍ ജിഹാദിനും വാരിയം കുന്നന്‍ ഉള്‍പ്പടെയുള്ള ഇസ്ലാമിക ജിഹാദികള്‍ക്കും എതിരെ ഉള്ള ബോധവത്കരണം നമ്മള്‍ തുടരണം…. ഇനിയും ഒരു വാരിയം കുന്നനും കേരള മണ്ണില്‍ ഉണ്ടാവാന്‍ അനുവദിക്കരുത്.. അത് ദേശീയ സമാജത്തിന്റെ തീരുമാനമായിരിക്കണം.. അതാണ് വാരിയം കുന്നന്മാര്‍ കൊലപ്പെടുത്തിയവര്‍ക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി” എന്നാണ് കുറിപ്പ്.

പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വാരിയംകുന്നനില്‍ നിന്നും പിന്‍മാറിയതില്‍ ആശംസകള്‍ അറിയിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജോ ആഷിഖ് അബുവോ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്