'കൂഴങ്കല്‍' ഓസ്‌കര്‍ പട്ടികയില്‍ നിന്നും പുറത്ത്

2022 ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം ‘കൂഴങ്കല്‍’ അവസാന പട്ടികയില്‍ നിന്ന് പുറത്ത്. നവാഗത സംവിധയകന്‍ പി.എസ് വിനോദ്രാജ് ഒരുക്കിയ ചിത്രമാണ് കൂഴങ്കല്‍.

നയന്‍താരയും വിഗ്നേശ് ശിവനുമാണ് ചിത്രം നിര്‍മ്മിച്ചത്. അക്കാദമി പുരസ്‌കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് കൊണ്ട് വിഗ്നേശ് ശിവന്‍ ആണ് ചിത്രം പട്ടികയില്‍ നിന്നും പുറത്തായ വിവരം പങ്കുവച്ചത്.

”ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് കാണുന്നത്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെ പോലുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കാന്‍ സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമായേനെ”.

”ഈ അവസരത്തില്‍ ഇത്രയും നിഷ്‌കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോദ് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി” എന്നാണ് വിഗ്നേശ് ട്വിറ്ററില്‍ കുറിച്ചത്.

മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം. ചെല്ലപാണ്ടി, കറുത്തടയാന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ