'വിഗ്നേഷ് കാമുകന്‍ ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്'; അല്ലു അര്‍ജുനെ അപമാനിച്ച നയന്‍താര, വീഡിയോ വീണ്ടും ചര്‍ച്ചയാക്കി ആരാധകര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഒരു പ്രവര്‍ത്തി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അവാര്‍ഡ് വേദിയില്‍ വച്ച് അല്ലു അര്‍ജുനില്‍ നിന്നും പുരസ്‌കാരം വാങ്ങാതെ കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനെ ക്ഷണിച്ചു വരുത്തിയ സംഭവമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

2016 സൈമ അവാര്‍ഡ്‌സിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്. നാനും റൗഡി എന്ന സിനിമയിലെ പ്രകടനത്തിനാണ് നയന്‍താരയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പുരസ്‌കാരം വാങ്ങുന്നതിന് വേണ്ടി നടിയെ വേദിലേക്ക് ക്ഷണിച്ചു.

നടന്‍ അല്ലു അര്‍ജുന്‍ നയന്‍സിന് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. ശേഷം മൈക്ക് എടുത്ത് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നടി നന്ദി പറയുകയും ഒപ്പം സംവിധായകനായ വിഗ്നേഷ് ശിവനെ പ്രത്യേകമായി എടുത്ത് പറയുകയും ചെയ്തു.

ഈ അവാര്‍ഡ് വിഗ്നേഷ് ശിവനില്‍ നിന്ന് വാങ്ങാനാണ് താന്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് നയന്‍താര സൂചിപ്പിച്ചത്. ഇതോടെ വിഗ്നേഷിനെ വേദിയിലേക്ക് അവതാരകര്‍ ക്ഷണിച്ചു. അല്ലു അര്‍ജുന്റെ കെയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങി അത് നയന്‍താരയ്ക്ക് സമ്മാനിക്കുകയും ചെയ്തു.

നയന്‍താരയുടെ ആഗ്രഹത്തെ അല്ലു അര്‍ജുന്‍ വളരെ സന്തോഷത്തോടെയും വിനയത്തോടെയും കൂടിയാണ് സ്വീകരിച്ചത്. സദസ്സിലുള്ളവരെല്ലാം തമാശ കേട്ട രീതിയില്‍ അതിനെ ചിരിച്ച് തള്ളിയെങ്കിലും അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

വിഗ്നേശ് അവരുടെ കാമുകന്‍ ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകള്‍ ഉണ്ട് എന്നാണ് ചിലര്‍ നയന്‍താരയ്ക്ക് എതിരെ കമന്റ് ചെയ്യുന്നത്. അല്ലു അര്‍ജുന്റെ ആരാധകര്‍ ഇത് നടനോടുള്ള അവഹേളനമായി കണക്കാക്കിയപ്പോള്‍, താരം അത് തികച്ചും സ്പോര്‍ട്മാന്‍ സ്പിരിറ്റിലാണ് കണ്ടത്.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം