'ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ', മുകേഷിനോട് ആരാധകന്‍; മറുപടി വൈറല്‍

അര്‍ദ്ധരാത്രി ഫോണ്‍ വിളിച്ചവരോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷ് വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. അര്‍ദ്ധരാത്രി വിളിച്ച ശല്യം ചെയ്തപ്പോള്‍ ‘അന്തസ്സില്ലേ’ എന്ന് മുകേഷ് ചോദിച്ചത് നിരന്തരം ട്രോളുകളായി എത്താറുണ്ട്. ഇപ്പോഴും അതിന്റെ പേരില്‍ നടന്‍ വേട്ടയാടപ്പെടുന്നുണ്ട്.

അതിനാല്‍ മുകേഷ് ഇപ്പോള്‍ കുറച്ച് ശ്രദ്ധിച്ചു തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് മുകേഷ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് കമന്റ് എത്തിയത്.

‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’ എന്ന് ചോദിച്ചയാള്‍ക്ക് കൃത്യമായ മറുപടി തന്നെ മുകേഷ് നല്‍കി. ‘എടുക്കുന്നതാണല്ലോ പ്രശ്നം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവെച്ചു. കമന്റ് ഇട്ടയാളെ വിമര്‍ശിച്ചു കൊണ്ടുള്ള മറുപടികളും ട്രോളുകളുമാണ് ഇപ്പോള്‍ വരുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഓരോ ഫോണ്‍ കോളുകളും പ്രധാനപ്പെട്ടതാണ്. ഇത്തരം അനാവശ്യ ഫോണ്‍കോളുകള്‍ കാരണം മറ്റ് പ്രധാന ഫോണ്‍ കോളുകള്‍ പോലും അറ്റന്റ് ചെയ്യാന്‍ കഴിയാതെ പോകുന്നത് കഷ്ടമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും മുകേഷിന്റെ മറുപടി ആരാധകരും ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു.

May be an image of 5 people and text that says "സച്ചിൻ കണ്ണൻ ഫോൺ വിളിച്ചാൽ എടുക്കുവോ ചേട്ടാ 4 hrs Like Reply 288 Mukesh M സച്ചിൻ കണ്ണൻ എടുക്കുന്നതാണല്ലോ പ്രശ്നം..... 4 hrs Haha Reply 4.8K YU CMITOEC CHALU ഹലോ മുകേഷ് സർ അല്ലെ അതെ MLA മുകേഷ് സ്പീകിംഗ് കേൾക്കുന്നില്ല കമ്പളിപുതപ്പ്"

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍