മമ്മൂട്ടിയുടെ വമ്പന്‍ റിലീസ്; 'ഏജന്റ്' റിലീസ് തിയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

‘റോഷാക്ക്’ മികച്ച പ്രതികരണം നേടുന്നതിനിടെ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ‘ഏജന്റ്’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. അടുത്ത വര്‍ഷം സംക്രാന്തി റിലീസ് ആയി ചിത്രം എത്തുമെന്നാണ് നിര്‍മ്മാതാക്കളായ എ.കെ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്.

അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള റോളിലാണ് മമ്മൂട്ടി എത്തുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’ സിനിമയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്റില്‍ ഉണ്ടായിരുന്നത്. ‘പിശാച്, ദയയില്ലാത്ത രക്ഷകന്‍’ എന്ന ടാഗ് ലൈനും പോസ്റ്ററില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേന്ദര്‍ റെഡ്ഢിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. എ.കെ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്