'ഹിജാബി' ; ലാല്‍ജോസിന്റെ 'മ്യാവു'വിലെ ഗാനം പുറത്ത്

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കുന്ന ‘മ്യാവു’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ‘ഹിജാബി’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സുഹൈയില്‍ കോയ രചിച്ച വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കി, അദീഫ് മുഹമ്മദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിക്രമാദിത്യക്ക് ശേഷം ലാല്‍ജോസും ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ഒരുമിക്കുന്ന ചിത്രമാണ് മ്യാവു. രണ്ട് വര്‍ഷത്തിന് ശേഷം എത്തുന്ന ഒരു ലാല്‍ജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ട്. ടൈറ്റില്‍ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ലാല്‍ജോസിന്റെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു.

ചിത്രത്തില്‍ സൗബിന്റെ ഭാര്യയായിട്ടാണ് മംമ്ത എത്തുന്നത്. യുഎഇലെ റാസല്‍ഖൈമിയില്‍ താമസിക്കുന്ന ദസ്തക്കീറിന്റെയും കുടുംബത്തിന്റെയും കഥയാണ് മ്യാവു. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരെയും കൂടാതെ സലീം കുമാര്‍, ഹരിശ്രീ യുസഫ്, കുറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മാണം. ഛായാഗ്രഹണം അജ്മല്‍ ബാബു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകരുന്നു. ചിത്രം ഡിസംബര്‍ 24ന് ആണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ