'കപ്പേള' ഇനി അന്യഭാഷകളിലേക്കും; റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി

‘കപ്പേള’ സിനിമയുടെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 2020ല്‍ ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് റിലീസിന് ശേഷം ഉടന്‍ തന്നെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റു പോയിരുന്നു. തുടര്‍ന്ന് ചിത്രത്തിനു കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.

വീണ്ടും ഒരു വര്‍ഷത്തിനു ശേഷമാണ് തനിക്കും ഈ ചിത്രത്തിന്റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ് എന്ന വ്യക്തി എത്തിയത്. അസിസ്റ്റന്റ് ഡയറക്ടറായി എത്തുകയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ഡയറക്ഷന്‍ ടീമിലെ ഒരാളെന്ന നിലയില്‍ നില്‍ക്കുകയും ചെയ്ത സുധാസ് പിന്നീട് രജനികാന്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ സഹായിയായി പോവുകയും കപ്പേളയുടെ സെറ്റില്‍ നിന്ന് പോകുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു മാസം ചിത്രത്തിന്റെ ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുകയും സ്‌ക്രിപ്റ്റ് ചര്‍ച്ചയില്‍ കൂടെയിരിക്കുകയും ചെയ്തു എന്ന കാരണത്താലും നിര്‍മ്മാതാവും സംവിധായകനും കോറൈറ്റര്‍ എന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ടൈറ്റിലില്‍ ഉള്‍പ്പെടുത്തി. പ്രീപ്രൊഡക്ഷന്‍ സമയത്ത് ഉണ്ടായിരുന്നു എന്ന കാരണത്താല്‍ സുധാസ് കൃത്യമായി ഒരുമാസത്തെ പ്രതിഫലവും കൈപ്പറ്റിയിട്ടുണ്ട്.

എന്നാല്‍ ചിത്രത്തില്‍ പേരു വച്ചതിനാല്‍ സുധാസ് ഈ സാഹചര്യം മുതലെടുക്കുകയായിരുന്നു. ഈ വ്യക്തി ജില്ലാ കോടതിയെ സമീപിക്കുകയും പിന്നീട് കോടതി താല്‍കാലികമായി സിനിമയുടെ റീമേക്ക് വിലക്കുകയും ചെയ്തിരുന്നു. ആ വിധിയാണ് ഹൈക്കോടതി പിന്‍വലിച്ചത്. സ്റ്റോറി ഐഡിയ നല്‍കിയ വാഹിദും, തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ് മുസ്തഫയും നിര്‍മ്മാതാവ് വിഷ്ണു വേണുവും ചേര്‍ന്നാണ് കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ച് വലിയ രീതിയിലുള്ള പ്രശംസ നേടിയ ചിത്രമാണ് കപ്പേള. തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം പ്രദര്‍ശനം അധികനാള്‍ നീണ്ടുനിന്നില്ല. പിന്നീട് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവന്നപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ധാരാളം പുരസ്‌കാരങ്ങളും ‘കപ്പേള’യെ തേടിയെത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ അന്ന ബെന്നിന്റെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതും സംവിധായകന്‍ മുഹമ്മദ് മുസ്തഫയ്ക്ക് മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതും ശ്രദ്ധേയമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ