'എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്റെ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല'; സിജുവിനെ അധിക്ഷേപിച്ച് കമന്റ്, മറുപടിയുമായി വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നതോടെ നടന്‍ സിജു വിത്സന്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തപ്പെടും എന്നും വിനയന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക വേഷത്തിലാണ് ചിത്രത്തില്‍ സിജു വിത്സന്‍ എത്തുന്നത്. സിജുവിന് എതിരെ വന്ന ഒരു കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് വിനയന്‍ ഇപ്പോള്‍.

”എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല” എന്നാണ് സിജുവിനെ ഇകഴ്ത്തി കൊണ്ടുള്ള ഒരു കമന്റ്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ നടനിലുള്ള തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന രീതിയിലാണ് വിനയന്റെ കമന്റ്.

”ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്..” എന്നാണ് വിനയന്‍ കമന്റിന് നല്‍കിയിരിക്കുന്ന മറുപടി. വിനയന്റെ മറുപടിക്കും പിന്തുണയ്ക്കും ആശംസകള്‍ അറിയിച്ചും കൈയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ബിജു പപ്പന്‍, ബൈജു എഴുപുന്ന, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി നിരവധി അഭിനേതാക്കളും വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്