സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് വിവാഹിതനാകുന്നു; ചിത്രങ്ങള്‍

സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഷഹീന്‍ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.

മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയ രംഗത്തെത്തുന്നത്. മൂത്താപ്പ എന്നാണ് ഷഹീന്‍ മമ്മൂട്ടിയെ വിളിക്കുന്നത്.

മമ്മൂക്കട്ടിക്കൊപ്പം സിനിമയില്‍ അരങ്ങേറാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ഷഹീന്‍ മുമ്പ് പറഞ്ഞിരുന്നു. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം, തന്റെ സിനിമയെ കുറിച്ച് പിതാവ് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ഷഹീന്‍ പറഞ്ഞിട്ടുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ തരാറുണ്ട്.

കാലത്തിനൊപ്പമായി നമ്മളും സഞ്ചരിക്കണമെന്നാണ് ഉപ്പ പറയാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ച് നേരത്തെ ഉപ്പ ചോദിച്ചിരുന്നുവെന്നും ഷഹീന്‍ പറഞ്ഞിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്