ഇത്തരം കാര്യങ്ങള്‍ നമ്മുടെ വീട്ടിനുള്ളില്‍ വരെ നടക്കുന്നുണ്ടെന്ന് ആള്‍ക്കാര് അറിയണമെങ്കില്‍ അതിജീവിതര്‍ പുറത്തേക്ക് വരണം: ലിയോണ ലിഷോയ്

എന്നും അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് നടി ലിയോണ ലിഷോയ്. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടതെന്നും ലിയോണ പറയുന്നു.

അവര് ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് പോയതെന്ന് നമുക്കറിയില്ല. ഒരു കാര്യം കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വായിക്കുമ്പോള്‍ നമുക്ക് പലതും തോന്നാം. പക്ഷെ നമുക്ക് ഒരിക്കലും അവരുടെ മാനസികാവസ്ഥ അറിയില്ല, നമ്മള്‍ ആ അവസ്ഥ എത്തിയാലേ നമുക്ക് അതറിയുകയുള്ളൂ എന്ന് താന്‍ വിശ്വസിക്കുന്നു.

അതിജീവിതക്കൊപ്പം താന്‍ തീര്‍ച്ചയായും ഉറച്ച് നില്‍ക്കുന്നു. എന്നും അതിജീവിതക്കൊപ്പം ആയിരിക്കും. ഒരു അതിജീവിത പുറത്തു വന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ അവരത് പറയേണ്ട ആവശ്യമെന്താ?

അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുക. അതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. താനൊരു സ്ത്രീയായത് കൊണ്ടായിരിക്കും പെട്ടെന്ന് തനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നത്. അവര് ആ സമയത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ട്രോമയെ കുറിച്ച് തനിക്കോ മറ്റു സ്ത്രീകള്‍ക്കോ പെട്ടെന്ന് മനസിലാകും.

അതിനപ്പുറത്തേക്ക് അവര്‍ പുറത്തേക്ക് വരുന്നത് വളരെ നല്ല കാര്യമാണ്. അങ്ങനെ പുറത്തേക്ക് വന്നാലെ ഇത്തരം കാര്യങ്ങള്‍ നമ്മുടെ വീട്ടിനുള്ളില്‍ വരെ നടക്കുന്നുണ്ടെന്ന് ആള്‍ക്കാര് അറിയുകയുള്ളൂ എന്നാണ് ലിയോണ മീഡിയവണ്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്