'ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്, ഇവന്റെ സ്വഭാവം മോശമാണ്', കൂട്ടുകാരന്റെ അമ്മച്ചി പറഞ്ഞത്; അനുഭവം പങ്കുവച്ച് സ്ഫടികം ജോര്‍ജ്

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടി താരമാണ് സ്ഫടികം ജോര്‍ജ്. വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ത്ഥ സ്വഭാവവും അത് തന്നെയാണ് എന്നാണ് കരുതുന്നതെന്ന് സ്ഫടികം ജോര്‍ജ് പറയുന്നു.

കൂട്ടുുകാരന്റെ വീട്ടില്‍ വച്ചുണ്ടായ അനുഭവമാണ് സ്ഫടികം ജോര്‍ജ് പങ്കുവയ്ക്കുന്നത്. സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം താന്‍ ഒരിക്കല്‍ കൂട്ടുകാരനൊപ്പെം അവന്റെ വീട്ടില്‍ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്.

അവര്‍ തന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഇവന്‍ ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതില്‍ വിഷമം ഒന്നും തോന്നിയില്ല.

നമ്മള്‍ ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അത്രത്തോളം ആളുകളുടെ മനസില്‍ തങ്ങി എന്നതോര്‍ത്ത് സന്തോഷം തോന്നി എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നു. സ്ഫടികം, ചെങ്കോല്‍, പത്രം, ലേലം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോര്‍ജ് ശ്രദ്ധേയനാകുന്നത്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ