'മമ്മൂട്ടിയുമായി വേറെ കമ്മിറ്റ്‌മെന്റുകളുണ്ട്', മിനിസ്റ്റര്‍ രാജ എത്തുമോ? വൈശാഖ് പറയുന്നു

മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണെന്ന് സംവിധായകന്‍ വൈശാഖ്. എന്നാല്‍ പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ല എന്നാണ് വൈശാഖ് ഫിലിമിബീറ്റ്‌സിനോട് പ്രതികരിക്കുന്നത്. മധുരരാജയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

മധുരരാജയുടെ ഒരു സാധ്യത മാത്രമാണ് സിനിമയുടെ അവസാനത്തില്‍ മിനിസ്റ്റര്‍രാജ എന്ന് മെന്‍ഷന്‍ ചെയ്തിരിക്കുന്നത്. സത്യത്തില്‍ അങ്ങനൊയൊരു പ്രോജക്ടിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഒരു സിനിമയുടെയും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടില്ല.

മമ്മൂക്കയുമായി വേറെ കമ്മിറ്റ്മെന്റുകളുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അങ്ങനെയൊരു സിനിമ സംഭവിക്കുമോ എന്ന് അറിയില്ല. സാധ്യത ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് മധുരരാജയുടെ അവസാനം അങ്ങനെ കൊടുത്തത്. എന്നാല്‍ അതൊരു ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല കൊടുത്തതെന്നും വൈശാഖ് പറയുന്നു.

2010ല്‍ മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ ഒരുക്കിയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായി 2019ല്‍ ആണ് വൈശാഖ് മധുരരാജ ഒരുക്കിയത്. നൈറ്റ് ഡ്രൈവ് ആണ് സംവിധായകന്റെതായി ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍