'എസ്എസ്എല്‍സി പരീക്ഷ ജയിച്ച സുഖമാണ് ഇപ്പോള്‍'; ഒമ്പത് മാസത്തിന് ശേഷം ലൈസന്‍സ് ലഭിച്ച സന്തോഷവുമായി വിനോദ് കോവൂര്‍

നീണ്ട ഒമ്പതു മാസത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച സന്തോഷം പങ്കുവച്ച് സിനിമ-സീരിയല്‍ താരം വിനോദ് കോവൂര്‍. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേഡ് ചോര്‍ത്തിയതിനെ തുടര്‍ന്നാണ് താരം പ്രശ്‌നത്തിലായത്. ഇതേ തുടര്‍ന്ന് താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

മൂന്ന് മാസത്തോളം അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ആ സമയത്ത് എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് അമ്മയുടെ അടുത്തെത്താന്‍ വേണ്ടി കിട്ടുന്ന ബസിലും ട്രെയ്‌നിലുമൊക്കെ യാത്ര ചെയ്യേണ്ടി വന്നുവെന്നാണ് വിനോദ് കോവൂര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. സൈബര്‍ സെല്‍, ആര്‍ടിഒ ഓഫിസ്, തിരുവനന്തപുരം, ഡല്‍ഹി, അങ്ങനെയൊരു മറിമായക്കളി തന്നെയായിരുന്നു. സൈറ്റില്‍ നോക്കുമ്പോള്‍ അതില്‍ എനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് കാണിച്ചിരുന്നത്. അതുകൊണ്ട് പുതുക്കലിനായി അപേക്ഷിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

അതു നീക്കം ചെയ്യണം. അതിനു വേണ്ടി താന്‍ ഡല്‍ഹി വരെ പോയി. അങ്ങനെയാണ് അതു നീക്കം ചെയ്തത്. ഓഫീസില്‍ ഒരു സെക്ഷന്‍ ക്ലര്‍ക്ക് അവധിയില്‍ പോയതിനാല്‍ ഒരു ഒപ്പ് ലഭിക്കാത്തതിന്റെ പേരില്‍ ഒരു മാസം പോയി. ഒരുവിധത്തില്‍ എല്ലാം ശരിയായപ്പോള്‍ കോവിഡ് മൂലം ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നില്ല.

അവസാനം, പുതുതായി വന്ന ആര്‍ടിഒ ഇടപെട്ടാണ് റോഡ് ടെസ്റ്റ് നടന്നതും ലൈസന്‍സ് കിട്ടിയതും. ഒരു എസ്എസ്എല്‍സി പരീക്ഷ ജയിച്ച സുഖമാണ് ഇപ്പോള്‍. ഈ ഡ്രൈവിംഗ് സ്‌കൂളിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഈ ഒമ്പതു മാസം താന്‍ ചെലവാക്കിയ കാശു മുഴുവന്‍ അവര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും നടന്‍ വ്യക്തമാക്കി.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്