മമ്മൂക്ക വന്നു, ഹോസ്പിറ്റല്‍ സീനാണ്, വയറ്റത്ത് കത്തിക്കുത്തേറ്റ് കിടക്കുകയാണ്, എന്നെ പരിചയപ്പെടുത്തിയപ്പോള്‍ റസാക്കയെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു: വിനോദ് കോവൂര്‍

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ റസാക്കിന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍. സിനിമയില്‍ തനിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കി തന്നത് റസാക്കയാണെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പരുന്ത് സിനിമയില്‍ റസാക്ക അഭിനയിക്കേണ്ടിയിരുന്ന വേഷം തനിക്ക് നല്‍കിയതിനെ കുറിച്ചും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുമാണ് വിനോദ് കോവൂര്‍ പറയുന്നത്.

വിനോദ് കോവൂരിന്റെ കുറിപ്പ്:

ടി.എ. റസാക്ക് എന്ന തിരക്കഥാകൃത്ത് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം കൂടി കടന്ന് പോകുന്നു. എന്നെയും എന്നിലെ അഭിനേതാവിനേയും ഒരുപാട് സ്‌നേഹിച്ച ഒരു എഴുത്തുകാരന്‍. എനിക്ക് സിനിമയില്‍ ഒരു മേല്‍ വിലാസം ഉണ്ടാക്കി തന്നതും റസാക്കയാണ്. കുട്ടികാലം മുതല്‌ക്കെ ഞാന്‍ സ്വപ്നം കണ്ടിരുന്ന മമ്മുക്ക എന്ന മഹാനായ അഭിനേതാവിന് എന്നെ പരിചയപ്പെടുത്തിയതും റസാക്കയുടെ നല്ല മനസാണ്. ‘പരുന്ത്’ എന്ന പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു കൊച്ചു വേഷം ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു റസാക്ക.

കോഴിക്കോട് മഹാറാണി ഹോട്ടലിലെ മുറയില്‍ വെച്ച് കഥാപാത്രത്തെ കുറിച്ച് എന്നോട് പറഞ്ഞു. മമ്മുക്കയോടൊപ്പമുള്ള കോമ്പിനേഷന്‍ സീനാണെന്ന് കേട്ടതോടെ മനസില്‍ പൂത്തിരി കത്തി. സിനിമയുടെ ടേണിംഗ് പോയന്റാണ് ഈ സീന്‍. ഈ കഥാപാത്രം എന്നോട് ചെയ്യാനാണ് മമ്മുക്ക പറഞ്ഞത്. ഞാനത് നിന്നെ ഏല്‍പ്പിക്കുകയാണ് നന്നായ് ചെയ്യണം എന്ന് റസാക്ക. പിറ്റേ ദിവസമാണ് ഷൂട്ട്. അന്ന് രാത്രി സ്വപ്നം പൂവണിയുന്ന സന്തോഷവുമായ് ഉറങ്ങി.

പിറ്റേന്ന് ഷൂട്ടിംഗ് ലൊക്ഷേനില്‍ എത്തി മേക്കപ്പ് ചെയ്ത് ഡ്രസും അണിഞ്ഞ് ഡയലോഗും പഠിച്ച് ഞാന്‍ നില്‍ക്കുകയാണ്. മമ്മുക്ക വന്നു ഹോസ്പ്പിറ്റല്‍ സീനാണ് വയറ്റത്ത് കത്തി കുത്തേറ്റ് കിടക്കുകയാണ്. ഡയരക്ടര്‍ പത്മകുമാര്‍ സാര്‍ എന്നെ മമ്മുക്കക്ക് പരിചയപ്പെടുത്തിയപ്പോള്‍. മമ്മുക്ക പറഞ്ഞു അപ്പോള്‍ ഈ കഥാപാത്രം റസാക്ക് ചെയ്യാമെന്ന് പറഞ്ഞതല്ലേ ? ഡയറക്ടര്‍ പറഞ്ഞു ഇല്ല റസാക്ക ചെയ്യുന്നില്ലെന്ന് പറഞ്ഞു. റസാക്കിനെ വിളിച്ചേന്ന് സീരിയസായി മമ്മുക്ക പറഞ്ഞപ്പോള്‍ ഡയരക്ടര്‍ റസാക്കയെ വിളിക്കാന്‍ പോയി.

ആ സമയം എന്റെ മനസില്‍ ആകുലതകളായിരുന്നു എന്റെ അവസരം നഷ്ട്ടപ്പെടും എന്ന് ഞാന്‍ ഉറപ്പിച്ചു മാറി നിന്നു. ഈ സമയം റസാക്ക വന്ന് എന്റെ കൈപിടിച്ച് മമ്മുക്കയുടെ അടുത്ത് ചെന്നു. സ്വതസിദ്ധമായ രീതിയില്‍ റസാക്ക മമ്മുക്കയോട് പറഞ്ഞു. ഞാനത് വെറുതെ പറഞ്ഞതല്ലേ. എനിക്ക് അഭിനയമൊന്നും ശരിയാകില്ല. ഇതാ ഇവന്‍ ചെയ്യും ആ കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ട കോഴികോട്ടെ ഒരു നടനാ അവന് ഒരു അനുഗ്രഹം കൊടുത്താള്. ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ വീണ്ടും മാനം തെളിഞ്ഞ പ്രതീതി. മമ്മുക്ക ചിരിച്ചു.

എന്താ പേരെന്ന് ചോദിച്ചു. പേര് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ഓന്‍ നാടക നടനാ, മിമിക്രികാരനാ, പാട്ട് കാരനാ, എന്താ പോരെ. മമ്മുക്കയുടെ മുഖത്ത് ചിരി വിടര്‍ന്നു ഞാന്‍ മമ്മുക്കയുടെ കൈ കേറി പിടിച്ചിട്ട് പറഞ്ഞു അനുഗ്രഹികണംന്ന് ബെഡില്‍ കിടക്കുന്ന മമ്മുക്കയുടെ അടുത്തേക്ക് ഞാന്‍ കുനിഞ്ഞ് നിന്നു മമ്മുക്ക എന്റെ തലയില്‍ ഒന്ന് കൈ വെച്ചു. കലാജീവിതത്തിലെ ധന്യനിമിഷം. ശേഷം ഷൂട്ട് നടന്നു ഒറ്റ ടേക്കില്‍ സീന്‍ ഓക്കെയായ്. മമ്മുക്ക അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചു .കേവലം ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള സീന്‍ അവിടെ കഴിഞ്ഞു.

ഡ്രസ് മാറി ഭക്ഷണം കഴിച്ച് റസാക്കയോട് യാത്ര പറയാനും നന്ദി പറയാനും ചെന്നപ്പോള്‍ റസാക്ക പറഞ്ഞു. മമ്മുക്ക നിന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടട്ടോ. നിന്റെയുളളില്‍ നല്ല ഒരു നടനുണ്ടെന്നും പറഞ്ഞു എന്താ പോരെ പള്ള നെറഞ്ഞില്ലേന്ന് റസാക്ക. റസാക്കയുടെ കൈതണ്ടില്‍ ഒരു ഉമ്മ കൊടുത്ത് ഞാനെന്റെ സന്തോഷവും നന്ദിയും അറിയിച്ചു. അപ്പോള്‍ ഫിനാന്‍സ് മാനേജര്‍ വന്ന് ഒരു കവര്‍ റസാക്കയെ എല്‍പ്പിച്ചു. റസാക്ക തന്നെ വിനോദിന് കൊടുത്തേക്കു ന്നും പറഞ്ഞു.

റസാക്ക ആ കവര്‍ എന്റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു ഇതാ നിന്റെ പ്രതിഫലം എന്ന് . ഒരു ചെറിയ സീനില്‍ സിനിമയില്‍ അഭിനയിച്ചതിന് എനിക്ക് ലഭിച്ച വലിയ പ്രതിഫലമായിരുന്നു അത്. സിനിമ ആദ്യ ദിവസം തന്നെ കോഴിക്കോട് അപ്സര തീയേറ്ററില്‍ കുടുംബ സമേതം പോയ് കണ്ടപ്പോള്‍ എന്റെ സീനില്‍ ഞാന്‍ ഡയലോഗ് പറഞ്ഞ് മമ്മുക്കയുടെ കഴുത്തിലെ മാലയും വാങ്ങി പോകുമ്പോള്‍ തിയേറ്ററില്‍ നിന്ന് മമ്മുക്കയുടെ ഒരു ആരാധകന്‍ നിശബ്ദതയില്‍ ഉറക്കെ വിളിച്ച് പറഞ്ഞു ‘ മമ്മുക്കാ ഓന്‍ ബരൂല ഓന്‍ കള്ളനാന്ന്.’

അപ്പോള്‍ തീയേറ്ററില്‍ ഒരു ചിരി പടര്‍ന്നു എന്റെയും കുടുംബത്തിന്റേയും അടുത്തിരുന്നവരെല്ലാം ആകാംക്ഷയോടെ എന്നെ ഒന്ന് നോക്കി. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോള്‍ പലരും വന്ന് അഭിനന്ദിച്ചു .ചെറിയ വേഷമാണെങ്കിലും നന്നായ് ചെയ്തു എന്ന് പലരും. അങ്ങനെ സിനിമയില്‍ എനിക്ക് ഒരു മേല്‍ വിലാസം ലഭിച്ചു. അതിന് കാരണക്കാരനായ റസാക്കയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്നും ഓര്‍മ്മയില്‍ ഉണ്ട് റസാക്കയോടുള്ള നന്ദിയും കടപ്പാടും.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു