ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയില്‍ കയറിയാല്‍ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും, എന്തു പറഞ്ഞാലും അത് തള്ളാണെന്ന് ആളുകള്‍ പറയും: വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് തള്ളാണെന്ന് ആളുകള്‍ പറയുമെന്ന് വിനീത് ശ്രീനിവാസന്‍. ‘താര രാജാവിന്റെ മകന്‍’ എന്ന ആഡംബരമില്ലാതെ സാധാരണക്കാരനെ പോലെ ജീവിച്ച് ആരാധകരെ നേടിയ താരമാണ് പ്രണവ്. അപ്പുവിനെ കുറിച്ച് എന്തു പറഞ്ഞു തുടങ്ങിയാലും, അപ്പോള്‍ത്തന്നെ ആളുകള്‍ പറയും തള്ളുകയാണെന്ന്.

അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവര്‍ക്ക് അത്തരത്തില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പു ഇങ്ങനെയൊക്കെ ആയിരിക്കുമോ, അതോ ഇവര്‍ വെറുതേ തള്ളുന്നതാണോ, ശരിക്കും ഇങ്ങനെയൊക്കെ ആവാന്‍ പറ്റുമോ എന്നെല്ലാം അവര്‍ക്ക് സംശയമാണ്. കാരണം, അപ്പു എവിടെയും വരുന്നില്ല, ആരും തന്നെ കാണുന്നില്ല.

എന്നാല്‍ എവിടെ വച്ചും കാണാന്‍ കഴിയുന്നൊരാളാണ് അപ്പു. സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളേയല്ല അവന്‍. ചിലപ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയില്‍ കയറിയാല്‍ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും. അങ്ങനെ ആര്‍ക്കും പിടിതരാത്ത ആളാണ്.

പക്ഷേ ആളുകള്‍ക്ക് അപ്പുവിനെപ്പറ്റി അറിയാത്തതുകൊണ്ട്, എന്തു പറഞ്ഞാലും തള്ളാണെന്നു പറയും. അതുകൊണ്ട് താന്‍ തള്ളുന്നില്ല എന്നാണ് വിനീത് ലൈവ് വീഡിയോയില്‍ പറയുന്നത്. പ്രണവിന്റെ മേക്കപ്പ്മാന്‍ ഉണ്ണി ഒരു സീനില്‍ അഭിനയിച്ചപ്പോള്‍, ഉണ്ണിക്ക് മേക്കപ്പ് ചെയ്തത് പ്രണവായിരുന്നു.

ടീസറിനു വേണ്ടിയുള്ള ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത്, ഒരു ആര്‍ട്ടിസ്റ്റ് കയറി വരികയും പെട്ടെന്ന് സൈഡില്‍ നോക്കി ഞെട്ടുകയും ചെയ്തിരുന്നു. കാരണം, ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്ത് തൊട്ടിപ്പുറത്ത് അപ്പു നിലത്ത് വന്നിരിക്കുകയായിരുന്നു. നമുക്ക് അവനെ നന്നായി അറിയാവുന്നതുകൊണ്ട് അതൊരു അദ്ഭുതമല്ല. അറിയാത്ത ആളുകള്‍ പെട്ടെന്ന് ഇങ്ങനെ കാണുമ്പോള്‍ അയ്യോ എന്ന് വിചാരിക്കുമെന്നും വിനീത് പറയുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി