'മോളെ ഞങ്ങള്‍ക്കു തരാന്‍ കാശോ സ്വര്‍ണമോ ഉണ്ടോ' എന്ന് അവര്‍ ചോദിച്ചു, കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു, സത്യം പറഞ്ഞാല്‍ കണ്ണു നിറഞ്ഞു പോയി: നടി സാന്ദ്ര പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാന്ദ്ര ബാബു. ചോക്ലേറ്റ് എന്ന സീരിയലിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ ത്തെിയത്. ഇപ്പോള്‍ തൂവല്‍സ്പര്‍ശം എന്ന സീരിയലില്‍ ഒരു ലേഡി റോബിന്‍ഹുഡ് കഥാപാത്രമായാണ് സാന്ദ്ര വേഷമിടുന്നത്. പ്രേക്ഷകര്‍ക്ക് തന്റെ കഥാപാത്രത്തിനോടുള്ള സ്‌നേഹം മനസിലാക്കാന്‍ സഹായിച്ച സന്ദര്‍ഭത്തെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.

ഒരു കടപ്പുറത്ത് ഷൂട്ട് ചെയ്യുകയായിരുന്നു. പെട്ടെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ തന്റെ അടുത്ത് വന്നിട്ട് പെട്ടെന്ന് പുറത്തേക്ക് വരാന്‍ പറഞ്ഞു. താന്‍ വിചാരിച്ചു എന്തോ പ്രശ്‌നം ഉണ്ടെന്നു. താന്‍ പുറത്തിറങ്ങുകയും ഒരു കൂട്ടം ആളുകള്‍, മല്‍സ്യത്തൊഴിലാളികള്‍ തന്നെ കാത്തു നില്‍ക്കുകയാണ്.

തന്നെ കണ്ടതും അവര് ചോദിച്ചു ‘മോളെ ഞങ്ങള്‍ക്കു തരാന്‍ കാശോ സ്വര്‍ണമോ ഉണ്ടോ’ എന്ന്. പാവങ്ങളെ സഹായിക്കുന്ന തന്റെ ഈ കഥാപാത്രം എത്രത്തോളമാണ് ഇവരെല്ലാം സ്വീകരിച്ചിരിക്കുന്നത് എന്ന് തനിക്ക് അന്ന് മനസിലായി. അവര്‍ തന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.

സത്യം പറഞ്ഞാല്‍ അവരുടെ സ്‌നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി എന്നാണ് സാന്ദ്ര ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സീരിയലില്‍ ഫൈറ്റ് സീന്‍ ചെയ്യുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. ഓരോ ഫൈറ്റ് സീനും റിയലിസ്റ്റിക് ആക്കാന്‍ കഴിയുന്നത്ര നോക്കാറുണ്ട്.

ഡ്യൂപ്പ് ഇല്ലാതെയാണ് ഓരോ ഫൈറ്റും ചെയിസും ഒക്കെ ചെയ്തത്. ജോയിന്റ് പെയിനും മുറിവുകളും ഒക്കെ കാരണം ചില ദിവസം എണീക്കാന്‍ പോലും പറ്റാറില്ല എന്നും സാന്ദ്ര തുറന്നു പറഞ്ഞു.

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ