അവസാനം ക്യൂ നിന്നത് ബീവറേജിന് മുന്നിലല്ല, ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്: നടി ശ്രീവിദ്യ

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടി സിനിമയില്‍ എത്തിയ താരമാണ് ശ്രീവിദ്യ. ഒരു അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ നടി നല്‍കിയ മറുപടികളാണ് വൈറലാകുന്നത്. അവസാനമായി ക്യൂ നിന്നത് എപ്പോഴായിരുന്നു എന്നായിരുന്നു താരത്തോട് ചോദിച്ച ഒരു ചോദ്യം.

ബീവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തില്‍ നല്‍കിയ മറുപടി. എന്നാല്‍ ”അല്ല, അല്ല ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്” എന്ന് തിരുത്തുകയായിരുന്നു. അവസാനമായി ക്യൂ നിന്നത് വാക്സിന്‍ അടിക്കാന്‍ പോയപ്പോള്‍ ആശുപത്രിയിലാണെന്നും തുടര്‍ന്ന് ശ്രീവിദ്യ പറഞ്ഞു.

അതേസമയം സെറ്റില്‍ വെച്ച് ചീത്തവിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നല്‍കിയത്. ഷോയുടെ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നു. ആദ്യമൊക്കെ നാണക്കേട് തോന്നുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് ശീലമായി.

അതിനാല്‍ മൈന്റ് ചെയ്യാറില്ല. ചീത്തവിളി കേട്ടില്ലെങ്കിലാണ് അത്ഭുതം. സെറ്റിലിരുന്ന് താന്‍ ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍, അനൂപേട്ടന്‍ വിളിച്ച് ചോദിക്കും, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയുമെന്നും ശ്രീവിദ്യ പറയുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സത്യം മാത്രമേ ബോധിപ്പിക്കു എന്ന ചിത്രമാണ് ശ്രീവിദ്യയുടെതായി പുറത്തിറങ്ങിയിരിക്കുന്നത്. സാഗര്‍ ഹരി രചനയും സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് ആണ് റിലീസ് ചെയ്തത്. സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്