ചില പൊലീസുകാര്‍ എനിക്ക് സല്യൂട്ട് തന്നിട്ടുണ്ട്, ഞാന്‍ ശരിക്കും പൊലീസാണ് എന്നാണ് പലരുടെയും വിചാരം: സ്ഫടികം ജോര്‍ജ്

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സ്ഫടികം ജോര്‍ജ്. വില്ലനായ പൊലീസുകാരാനായി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. സ്ഫടികം സിനിമയിലെ കുറ്റിക്കാടന്‍ അടക്കമുള്ള പൊലീസ് വേഷങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. താന്‍ ശരിക്കും പൊലീസ് ആണെന്നാണ് ചിലരുടെയൊക്കെ വിചാരം എന്നാണ് നടന്‍ പറയുന്നത്.

താന്‍ ശരിക്കും പൊലീസാണ് എന്നാണ് പലരുടെയും വിചാരം. ഷൂട്ടിംഗ് സ്ഥലത്ത് ചെല്ലുമ്പോഴും അല്ലാത്ത വേദികളിലുമൊക്കെ പലരും തന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. തന്റെ രൂപം കാണുമ്പോള്‍ ഒരു പൊലീസ് ലുക്കൊക്കെ ഉണ്ടെന്നത് സത്യമാണ്. പൊലീസ് കഥാപാത്രമാകുമ്പോള്‍ അത് നന്നായി ചെയ്യുന്നതിന് ഈ രൂപം സഹായിച്ചിട്ടുണ്ട്.

അതിനപ്പുറം പൊലീസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പക്ഷേ, പല പൊലീസുകാരും തന്നെ അവരില്‍ ഒരാളായിട്ടാണ് കാണുന്നത്. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ ആവശ്യത്തിനായി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പെരുമാറുന്നതു പോലെയാണ് തന്നോട് പെരുമാറിയത്.

റോഡിലൂടെ പോകുമ്പോള്‍ ചില ട്രാഫിക് പൊലീസുകാരും തനിക്ക് സല്യൂട്ട് തന്നിട്ടുണ്ട്, താനൊരു പൊലീസുകാരനാണെന്ന് കരുതിയിട്ടാകാം. എന്തായാലും ദൈവം തന്ന രൂപം കൊണ്ട് പൊലീസുമായി തനിക്ക് നല്ല ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് സ്ഫടികം ജോര്‍ജ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്