അജു കോഴിയാവും എന്ന് ഞാന്‍ കരുതിയതല്ല, പ്രതിഫലം വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടം ചോദിച്ചോളം എന്ന് പറഞ്ഞു: രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ജയസൂര്യ ചിത്രം ‘സണ്ണി’ സെപ്റ്റംബര്‍ 23ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ കോഴി എന്ന കഥാപാത്രത്തിനായുള്ള ഡബ്ബിംഗ് ചെയ്യാനായി നടന്‍ അജു വര്‍ഗീസ് എത്തിയതിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍. സണ്ണിയിലെ കോഴി അജു ആവും എന്ന് താന്‍ കരുതിയതല്ല, കാരണം മറ്റൊരാളെയാണ് കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ആ നടന് അസൗകര്യം വന്നതോടെയാണ് അജുവിനെ വിളിച്ചതെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്:

സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം, കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്. സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാന്‍ കരുതിയതല്ല. ഒരു പുതിയ കോമ്പിനേഷന്‍ എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്.

ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു. അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം, ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം. രണ്ടു പടത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.

കോഴി എന്ന ഫോണ്‍ ക്ലോസപ്പ് ഇല് മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു ഡബ്ബ് ചെയ്തു. ചെറിയ കറക്ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു. പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ