'ആ ചിത്രത്തില്‍ നിന്നും ഇന്നസെന്റ് പിന്മാറിയത് നന്നായി എന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി'; ഹിറ്റ് ചിത്രത്തെ കുറിച്ച് രാജസേനന്‍

ജയറാമിന്റെ ഹിറ്റ് സിനിമയില്‍ ഇന്നസെന്റ് ചെയ്യേണ്ടിയിരുന്ന റോളിലേക്ക് ജനാര്‍ദ്ദനന്‍ എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ രാജസേനനന്‍. ‘മേലേപറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയില്‍ അമ്മാവാന്റെ റോളില്‍ ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചാണ് രാജസേനന്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ചിത്രത്തിലെ മച്ചമ്പിയുടെ വേഷം ചെയ്ത ജനാര്‍ദ്ദനന്‍ ചേട്ടന്‍ ആദ്യം കാസ്റ്റിംഗ് ലിസ്റ്റില്‍ ഇല്ലായിരുന്നു. ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഇന്നസെന്റ് ആയിരുന്നു. പക്ഷേ അദ്ദേഹത്തെ ഹീറോയാക്കി കൊണ്ട് ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ തങ്ങളുടെ സിനിമയില്‍ അദ്ദേഹത്തിന് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല.

പക്ഷേ അത് നന്നായി എന്ന് പിന്നീട് സിനിമ കണ്ടപ്പോള്‍ തോന്നി, കാരണം ഇന്നസെന്റ് ചേട്ടന്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ അങ്ങനെയൊരു സ്ലാംഗ് വന്നാല്‍ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത് മാത്രം അതില്‍ വേറിട്ട് നില്‍ക്കും. അതുകൊണ്ട് ജനാര്‍ദ്ദനന്‍ ചേട്ടന്റെ കാസ്റ്റിംഗ് പെര്‍ഫെക്റ്റ് ആണെന്ന് തോന്നി എന്ന് രാജസേനന്‍ പറയുന്നു.

‘മേലേപറമ്പില്‍ ആണ്‍വീട്’ എന്ന ടൈറ്റില്‍ പറഞ്ഞത് അതിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണെന്നും സംവിധായകന്‍ പറയുന്നു. ആണ്‍വീട് എന്നായിരുന്നു സിനിമയ്ക്ക് താനിട്ട പേര് അപ്പോള്‍ രഘു പറഞ്ഞു അത് അത്ര നന്നാവില്ല, പറയുമ്പോള്‍ എന്തോ അപൂര്‍ണ്ണത പോലെ, അവരുടെ കുടുംബപേര് കൂടി ചേര്‍ത്ത് നമുക്ക് മേലേ പറമ്പില്‍ ആണ്‍വീട് എന്ന് ഇടാമെന്ന് രഘു പറഞ്ഞതായും രാജസേനന്‍ വ്യക്തമാക്കി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ