'കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും', സമ്മാനങ്ങള്‍ നല്‍കാനും സുരേഷേട്ടന്‍ മറന്നില്ല; നടന്റെ കരുതല്‍, പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുഞ്ഞും കുടുംബവും താരത്തെ കാണാന്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍.

കോവിഡ് കാലത്ത് കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന് എയിംസില്‍ സര്‍ജറി നടത്തി രക്ഷപെടുത്തിയ കുട്ടിയും കുടുംബവുമാണ് താരത്തെ കാണാന്‍ എത്തിയത്. അവരോടുള്ള സുരേഷ് ഗോപിയുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞാണ് സഞ്ജയ്‌യുടെ കുറിപ്പ്.

സഞ്ജയ് പടിയൂരിന്റെ കുറിപ്പ്:

ചില നേര്‍ക്കാഴ്ചകള്‍

സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിക്കാറുണ്ട്. സഹായം അഭ്യര്‍ത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികള്‍ തുടരുന്നു. എല്ലാവര്‍ക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്. കൊല്ലംങ്കോട് ലൊക്കേഷനില്‍ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാന്‍ വന്നു.

കോവിഡ് മഹാമാരി മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ള സമയം കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന് എയിംസില്‍ സര്‍ജറി നടത്തി രക്ഷപ്പെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടന്റെ സ്നേഹം നേരില്‍ കണ്ടവനാണ് ഞാന്‍….

അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരില്‍ വന്നത്…. ഷൂട്ടിംഗിനിടയില്‍ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി…. കാരണം ‘ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും, എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു…..

ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന്‍ മറന്നില്ല…. ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് – … ഇതെന്റെ നേര്‍ക്കാഴ്ചയാണ് -… ഇനിയും നന്മകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ചേട്ടനെ അനുഗ്രഹിക്കട്ടെ

Latest Stories

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ