എന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും പൃഥ്വിരാജിന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ വിശ്വസിക്കാന്‍: നവാസ് വള്ളിക്കുന്ന്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നവാസ് വള്ളിക്കുന്നും എത്തുന്നുണ്ട്. കുരുതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നവാസ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുകയുണ്ടായി. പൃഥ്വിരാജിന്റെ വാക്കുകള്‍ വലിയ അംഗീകാരമായാണ് കാണുന്നതെന്ന് നവാസ് പറയുന്നു.

തന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം നല്‍കാന്‍. തനിക്കായി ഒരു കഥാപാത്രം സിനിമയില്‍ മാറ്റി വച്ചപ്പോള്‍ സ്വപ്‌നമാണോ എന്ന് പോലും തോന്നിയിരുന്നു എന്ന് നവാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നവാസ് വള്ളിക്കുന്നിന്റെ കുറിപ്പ്:

‘കുരുതി’ എന്ന വ്യത്യസ്തമായൊരു സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ് എന്ന പ്രിയ താരം തീരുമാനിച്ചപ്പോള്‍ അതിലെനിക്കായൊരു കഥാപാത്രം മാറ്റി വെക്കുക, അതും അദ്ദേഹത്തോടൊന്നിച്ച്. അതിനെ ചെറിയൊരു ഭാഗ്യമായല്ല മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു… ആ വലിയ നടന്റ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ‘ഞാനെന്ന കലാകാരന്‍ ഇതുവരെ എന്തായിരുന്നോ അതിന്റെ തീര്‍ത്തും വിപരീതമായ ഒരു കഥാപാത്രം..’

സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു. എന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം എനിക്കു നല്‍കാന്‍… സിനിമ റിലീസ് ചെയാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാന്‍ ഒരു സന്ദര്‍ഭം അദ്ദേഹം വിനിയോഗിച്ചുവെങ്കില്‍ അതിനെ ഞാനൊരു വലിയ അംഗീകാരമായി തന്നെ കരുതി ഈ ഹൃദയത്തില്‍ സൂക്ഷിക്കുന്നു…

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്