ചോദ്യവുമില്ല പറച്ചിലുമില്ല, ജി.പി ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി: പൂജിത മേനോന്‍

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പമുള്ള യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് നടി പൂജിത മേനോന്‍. ചോദ്യവുമില്ല, പറച്ചിലുമില്ല ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു എന്നാണ് പൂജിത മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജിപിയുടെ കൂടെയുള്ള യാത്ര എപ്പോഴും ഭയങ്കര രസമാണ്. ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. എവിടെയാണെന്ന് പറച്ചിലൊന്നുമില്ല. എല്ലാം സര്‍പ്രൈസ് ആയിരുന്നു. മൈക്കിള്‍ ഷൂമാക്കറെ പോലെയായിരുന്നു വണ്ടി ഓടിച്ചത്.

5 മണിക്കു മുന്‍പ് ചെക്ക്‌പോസ്റ്റ് കടക്കണമെന്നു പറഞ്ഞായിരുന്നു വണ്ടിയോടിക്കല്‍. നേരേ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ട്രക്കിംഗ് നടത്തി നേരെ മുകളില്‍ പോയി. അവിടെ ചെന്ന് യോഗ ചെയ്ത് എടുത്ത വീഡിയോയാണ് യോഗ ഡേയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് അതൊക്കെ. സിനിമയില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചാലും പ്ലാന്‍ ചെയ്തതും അല്ലാത്തതുമായ യാത്രകള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും താരം പറയുന്നു. നീ കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പൂജിത.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി