മൗത്ത് പബ്ലിസിറ്റിയിലൂടെ ബ്ലോക്ബസ്റ്റര്‍, 'പത്തൊമ്പതാം നൂറ്റാണ്ട്' ഇപ്പോഴും തിയേറ്ററില്‍ ഹൗസ്ഫുള്‍; നന്ദി പറഞ്ഞ് വിനയന്‍

‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമ ഇപ്പോഴും ഹൗസ്ഫുള്ളായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകന്‍ വിനയന്‍. സെപ്റ്റംബര്‍ 8ന് ആണ് ചിത്രം റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലുടെയും സത്യസന്ധമായ റിവ്യൂവിലൂടെയും തിയേറ്ററുകളില്‍ ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു എന്ന് വിനയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

വിനയന്റെ പോസ്റ്റ്:

ഇന്നലെയും എറണാകുളം ലുലു മാള്‍ ഉള്‍പ്പടെ കേരളത്തിലെ നിരവധി തിയേറ്ററുകളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഷോകള്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍.. വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടന്‍ സിജു വിത്സണ്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് സ്വീകരിച്ച പ്രേക്ഷകരോട് ഒരിക്കല്‍ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി..

ഇപ്പോള്‍ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്.. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്‌സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവര്‍ എഴുതിയ സത്യസന്ധമായ റിവ്യൂവിലൂടെയും തിയേറ്ററുകളില്‍ ആവേശം നിറച്ച് ഇപ്പഴും ഈ സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു.. ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജന്‍ ചെറുപ്പക്കാരുണ്ടങ്കില്‍ അവരോടു പറയട്ടെ..

നിങ്ങള്‍ ഈയ്യിടെ ആവേശത്തോടെ കയ്യടിച്ചു സ്വീകരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്‌നിക്കല്‍ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങളുടെ പെര്‍ഫക്ഷനും പത്തൊമ്പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം.. നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിന്റെ അടുത്തു പോലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്..

മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആര്‍ട്ടിസ്‌ററുകള്‍ക്കു മാത്രം ശമ്പളമായി നല്‍കുന്ന സിനിമകള്‍ക്കു മുന്നില്‍ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യ കരമെന്നു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതു പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാന്‍ കാണുന്നു…

എന്നോടൊപ്പം സഹകരിച്ച മുഴുവന്‍ ക്രൂവിനും വിശിഷ്ഠ്യ നിര്‍മ്മാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ… ഇതിലും ശക്തവും ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാകണം… സപ്പോര്‍ട്ടു ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും മീഡിയകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ