ജീവിതത്തിന്റെ കൊടുംചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ മറ്റാര്..: നവ്യ നായര്‍ പറയുന്നു

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് നവ്യ ഇപ്പോള്‍.

തൃശൂര്‍ കുന്നംകുളത്ത് വീടു ജപ്തി ചെയ്യുന്നതിനിടയില്‍ പൊലീസ് സംഘത്തെ തടയാന്‍ ശ്രമിക്കുകയും ഒപ്പം താന്‍ വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ കയ്യില്‍ അടക്കി പിടിക്കുകയും ചെയ്ത് വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയ ആദിത്യന്‍ എന്ന കുട്ടിയെയാണ് നവ്യ പരിചയപ്പെടുത്തുന്നത്. ആദിത്യന്റെ അന്നത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് നവ്യയുടെ പോസ്റ്റ്.

നവ്യ നായരുടെ കുറിപ്പ്:

ഇത് ആദിത്യന്‍. എന്റെ (മണിയുടെ) സ്വന്തം അപ്പു. ആദിത്യനെ നിങ്ങള്‍ക്കും അറിയാം… 2019 ഒക്ടോബര്‍ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു. കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു. അച്ഛനും അമ്മയും സ്ഥലത്തില്ല. നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു… വീട്ടുസാധനങ്ങള്‍ പുറത്തേക്കിടുന്നു..

പൊലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യന്‍ അലറിക്കരഞ്ഞ് തടയാന്‍ ശ്രമിക്കുന്നു… പൊലീസ്‌കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി ”നിയമം നടപ്പിലാക്കുന്നു.” ചുറ്റും കൂടിയ മനുഷ്യര്‍ നിസ്സഹായരായി എല്ലാം കണ്ടു നില്‍ക്കുന്നു. ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈന്‍മെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.

ആള്‍കൂട്ടം കണ്ട് വണ്ടി നിര്‍ത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങള്‍ ക്യാമറയിലാക്കി. അന്നു വൈകിട്ട് അത് ഒരു വാര്‍ത്തയായി. പൊലീസുകാര്‍ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യില്‍ അതുവരെ അവന്‍ വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.! സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവന്‍ വിട്ടുകളയുന്നില്ല! ഈ ചിത്രവും വാര്‍ത്തയും വൈകുന്നേരം ലോകം കണ്ടു.

ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടന്‍ അന്നു വൈകിട്ട് എന്നെ വിളിച്ചു…’ മണീ…(ഒരുത്തിയില്‍ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി’ സുരേഷേട്ടന്‍ അയച്ച ഫോട്ടോയും വാര്‍ത്തയും ഞാന്‍ നോക്കി. എന്റെ കണ്ണു നിറഞ്ഞു. ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാന്‍ മറ്റാര്..? വി.കെ. പി യും നാസര്‍ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു.

ആദിത്യന്‍ ഒരുത്തിയിലെ എന്റെ മകന്‍ അപ്പു ആയി. ക്യാമറക്കു മുമ്പില്‍ അവന്‍ അവന്റെ ജീവിതം ആടി തിമിര്‍ക്കുന്നത് ഞങ്ങള്‍ വിസ്മയത്തോടെ നോക്കി നിന്നു. അവന്റെ ആദ്യ സിനിമയാണ് ഒരുത്തി. വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്ഒരുത്തി. ഒപ്പം ഉണ്ടാവണം.” നവ്യ കുറിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്