'മോണ്‍സ്റ്റര്‍' ഒരു സോംബി പടമാണോ? മറുപടി പറഞ്ഞ് വൈശാഖ്

പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്റെ ലുക്കും മേക്കോവറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. മാത്യഭൂമിയോടാണ് സംവിധായകന്‍ പ്രതികരിച്ചത്. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ല. ആവേശം കൊണ്ട് ആളുകള്‍ ഒരു കൗതുകത്തിന് പറഞ്ഞുണ്ടാക്കുന്നതാണ്.

എന്റര്‍ടെയ്നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍, എങ്കിലും താനിത് വരെ ചെയ്ത് പോന്നിരുന്ന മാസ് സിനിമകളുടെ ഫ്ളേവര്‍ ഉള്ള ചിത്രവുമല്ല. തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണ്.

ലാലേട്ടനോട് പറഞ്ഞതിന് ശേഷമാണ് കഥ തന്നെ ആലോചിക്കുന്നത്. പുലിമുരുകന് ശേഷം അതേ ടീം ഒന്നിക്കുകയാണെങ്കിലും അത്തരത്തിലുള്ള ചിത്രമല്ല ഇത്. കഥയുടെ നോട്ട് കേട്ടപ്പോള്‍ തന്നെ ലാലേട്ടന്‍ ആവേശത്തിലായിരുന്നു. നമുക്കിത് ചെയ്യാമെന്ന് ലാലേട്ടന്‍ പറഞ്ഞു.

പിന്നീടുള്ള യാത്ര ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അദ്ദേഹവും ആന്റണി ചേട്ടനും ഉദയേട്ടനും താനും പല തവണ ഇരുന്ന് ചര്‍ച്ച ചെയ്താണ് കഥയുടെ വളര്‍ച്ച സംഭവിക്കുന്നത്. അവരുടെയൊക്കെ അനുഭവ സമ്പത്ത് ഇതില്‍ ഗുണം ചെയ്തിട്ടുണ്ട്. ഉദയേട്ടനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ കംഫര്‍ട്ട് നല്‍കുന്ന കാര്യമാണ്.

തങ്ങള്‍ തമ്മില്‍ നല്ലൊരു ധാരണയുണ്ട്. പുള്ളി സാധാരണ ചെയ്യുന്ന തരത്തിലുള്ള തിരക്കഥയേ അല്ല മോണ്‍സ്റ്ററിലേത്. കുറച്ച് വഴിമാറി സഞ്ചരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സൗണ്ട് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകും എന്നാണ് വൈശാഖ് പറയുന്നത്.

Latest Stories

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍