'അങ്ങയുടെ യാത്രയില്‍ ഉടനീളം സര്‍വ്വേശ്വരന്‍ ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ'; മോദിക്ക് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ ആശംസ. ‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്‍വ്വേശ്വരന്‍ ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

എഴുപത്തിയൊന്നാം പിറന്നാളാണ് നരേന്ദ്ര മോദി ഇന്ന് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. വാക്‌സീന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കും.

”നമുക്ക് ചെയ്ത് ഇതുവരെ കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ വാക്‌സിനേഷന്‍ എടുത്തുകൊണ്ട് നരേന്ദ്ര മോദിക്ക് ജന്മദിന സമ്മാനം നല്‍കാം,” ആളുകളെ വാക്സിന്‍ എടുക്കാന്‍ പ്രേരിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വാക്‌സിന്‍ സേവ എന്ന ഹാഷ്ടാഗോടെ ഇന്നലെ ട്വീറ്റ് ചെയ്തു. ബിജെപിയുടെ നേതാക്കളോട് വാക്സിന്‍ കുത്തിവെയ്പ്പ് പ്രോത്സാഹിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ന് 2 കോടി ഡോസുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ എട്ട് ലക്ഷത്തോളം വളണ്ടിയര്‍മാര്‍ക്ക് ബിജെപി പരിശീലനം നല്‍കി. 20 ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി വന്‍ ശുചിത്വവും രക്തദാന കാമ്പെയ്നുകളും ഒന്നിലധികം പരിപാടികളും നടത്താന്‍ പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി