ഒരു ദിവസം മുഴുവന്‍ പൂച്ചയുടെ ഷോട്ടുകള്‍ മാത്രം എടുത്തു, സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് തോന്നി: ലാല്‍ ജോസ്

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘മ്യാവൂ’. ചിത്രത്തില്‍ പൂച്ചയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. പൂച്ച കാരണം സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് തോന്നിയിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്.

ചിത്രത്തില്‍ ആദ്യം പരിശീലനം നല്‍കിയ പൂച്ചയെ ആയിരുന്നു കൊണ്ടു വന്നത്. എന്നാല്‍ കൂട്ടില്‍ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കാറിന് അടിയില്‍ കയറി ഇരിക്കുകയായിരുന്നു. പിന്നീട് അത് പുറത്തേയ്ക്ക് വന്നില്ല. പൂച്ചയെ കാരണം സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് വരെ വിചാരിച്ചിരുന്നു.

പിന്നീട് മറ്റൊരു വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ കിട്ടി. വയറ്റില്‍ ലവ് ചിഹ്നമുള്ള കാണാന്‍ ഭംഗിയുളള പൂച്ച. ആദ്യം അതും പ്രശ്‌നം തന്നെയായിരുന്നു. പിന്നെ പൂച്ച ഇണങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം പൂച്ച ചെയ്തു തന്നു.

ഒരു ദിവസം ഫുള്‍ പുള്ളിക്കാരിയുടെ മൂഡ് അനുസരിച്ച് ഫോളോ ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു. ബാക്കി എല്ലാ ഷൂട്ടിംഗും പൂര്‍ത്തിയായതിന് ശേഷം പൂച്ചയുടെ മാത്രം ഷോട്ടുകള്‍ ഒരു ദിവസം എടുത്തു. പുള്ളിക്കാരി റെഡിയാവുമ്പോള്‍ ക്യാമറ വെച്ച് ഷൂട്ട് ചെയ്തു.

ഗള്‍ഫിലുള്ള മലയാളികള്‍ക്ക് പൂച്ച വളരെ ഫെമിലിയറാണ്. വീടുകളിലൊക്കെ ഉള്ളതാണ് എന്നും ലാല്‍ജോസ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡിസംബര്‍ 24ന് ആണ് മ്യാവൂ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം