ഈ സിനിമ നീ എത്ര ഹോള്‍ഡ് ചെയ്താലും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് വാപ്പച്ചി പറഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ നവംബര്‍ 12ന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ ഒ.ടി.ടി ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. സിനിമ കണ്ട ശേഷം ഇത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട സിനിമയാണെന്ന് പറഞ്ഞത് വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ പറയുന്നു.

സിനിമ നല്ലതാണോ ചീത്തയാണോ എന്നൊന്നും അഭിപ്രായം പറയില്ല. പക്ഷേ ഈ സിനിമ നീ എത്ര ഹോള്‍ഡ് ചെയ്താലും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തന്നോട് പറഞ്ഞു എന്നാണ് ദുല്‍ഖര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇമേജ് നോക്കിയല്ല കുറുപ്പില്‍ അഭിനയിച്ചതെന്നും താരം പറയുന്നു.

നെഗറ്റീവ് വേഷങ്ങള്‍ ചെയ്താലോ റിയല്‍ ലൈഫ് കുറ്റവാളിയായി അഭിനയിച്ചാലോ പ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്ന് വിചാരിക്കുന്നില്ല. നടനെന്ന രീതിയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍.

കുട്ടിക്കാലം മുതല്‍ കേട്ടറിഞ്ഞ കഥയുടെ കൗതുകവും ഈ കഥയുടെ പൊരുള്‍ അറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയും കണക്കിലെടുത്താണ് ചിത്രം നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ