എന്റെ സിനിമ കണ്ട ശേഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാല്‍ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങും: കല്യാണി പ്രിയദര്‍ശന്‍

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഹൃദയം സിനിമയ്ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നായികയായ കല്യാണി പ്രിയദര്‍ശനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

നസ്രിയക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ക്യൂട്ട് ആയ നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. താരത്തിന്റെ രണ്ടു സിനിമകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ താരത്തിന്റെ പഴയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ചെറുപ്പം മുതല്‍ ടോം ബോയ് സ്‌റ്റൈലില്‍ നടക്കാനാണ് തനിക്കിഷ്ടമെന്ന് നടി പറയുന്നു. ഒരു ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചാല്‍ കംഫര്‍ട്ടായി നടക്കാന്‍ പറ്റും. സെറ്റില്‍ അഭിനയിക്കുമ്പോള്‍ അടിക്കുന്ന സീനുകള്‍ വരുമ്പോള്‍ അത് കവിളത്തൊക്കെ നല്‍കിയിട്ടുണ്ട്.

അല്ലാതെ ശരിക്കുള്ള ജീവിത്തതില്‍ ഇന്നു വരെ ആരേയും തല്ലേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. പിന്നെ വഴക്കും അടിയും ബഹളവും ഉണ്ടാക്കാറുള്ളത് അനിയനുമായിട്ടാണ്. ഭയങ്കരമായി അടിയുണ്ടാക്കുകയും പരസ്പരം ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അവനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്.

റിയല്‍ ലൈഫില്‍ സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ പെട്ടന്ന് കരച്ചില്‍ വരും. തന്റെ സിനിമകള്‍ കണ്ട ശേഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാല്‍ പോലും തന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങും.

അച്ഛന്‍ ബൈക്ക് ഓടിക്കാനോ ബൈക്കില്‍ കയറാനോ സമ്മതിക്കാത്ത വ്യക്തിയാണ്. അച്ഛന്റെ സുഹൃത്തുക്കളില്‍ ആര്‍ക്കോ ചെറുപ്പത്തില്‍ അപകടം സംഭവിച്ചിട്ടുണ്ട്. അതിനു ശേഷം അച്ഛന് ബൈക്കിനോട് വെറുപ്പാണ്. തങ്ങളേയും ഓടിക്കാന്‍ സമ്മതിക്കില്ല.

അതുകൊണ്ട് ഷൂട്ടിംഗിന് പോകുമ്പോള്‍ സ്‌കൂട്ടി ഓടിക്കേണ്ട സീന്‍ വന്നാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. സിനിമകളുടെ പ്രമോഷന് പോകുന്നത് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണ് എന്നാണ് കല്യാണി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!