സൗഹൃദത്തിന്റെ പുറത്ത് സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് പറഞ്ഞിട്ടുണ്ട്, എന്നാല്‍ അവര്‍ക്ക് ഞാന്‍ നല്ല ഒരു നടനായി തോന്നിക്കാണില്ല: കലാഭവന്‍ റഹ്‌മാന്‍

കലാഭവന്റെ ആദ്യ മിമിക്‌സ് പരേഡ് ടീമില്‍ അംഗമായിരുന്ന ആറു പേരില്‍ ഒരാളാണ് റഹ്‌മാന്‍. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ മലയാള സിനിമയിലേക്ക് എത്തിയത്.

സിദ്ദിഖ്-ലാലിനൊപ്പം ഒരുപാട് വേദികളില്‍ മിമിക്‌സ് പരേഡ് അവതരിപ്പിച്ച റഹ്‌മാനെ അവരുടെ സിനിമകളില്‍ ഒന്നും കാണാറില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. താന്‍ നടനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല എന്നാണ് റഹ്‌മാന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പക്ഷേ തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

സിദ്ദിഖ്- ലാല്‍ പടങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. അഭിനയിച്ചിട്ടുണ്ട്. കിട്ടിയതൊക്കെയും കുഞ്ഞുവേഷങ്ങളായിരുന്നു. അതൊന്നും ഒരു വേഷം ആയിട്ട് ഞാന്‍ കൂട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്റെ ഉത്സാഹക്കുറവും ഇതിനകത്തുണ്ട്. ആരുടെയും പിന്നാലെ പോയി ചാന്‍സ് ചോദിക്കുന്ന സ്വഭാവം പണ്ടേ ഇല്ല.

സൗഹൃദത്തിന്റെ പുറത്ത് സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ അടുത്ത് ഒരിക്കലും പോയിട്ടില്ല. സിനിമയില്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ എന്നാണ് കലാഭവന്‍ റഹ്‌മാന്‍ പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്