അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ല, എങ്കിലും എല്ലാ സിനിമകളിലും എന്നെ റെക്കമെന്റ് ചെയ്യും, അതുകൊണ്ട് മാത്രം ഭാഗ്യനടന്‍ എന്ന് പറയാന്‍ പറ്റില്ലാലോ: കലാഭവന്‍ ഹനീഫ്

ചെറിയ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ താരമാണ് കലാഭവന്‍ ഹനീഫ്. ദിലീപിന്റെ മിക്ക സിനിമകളിലും ഹനീഫും ഒരു ചെറിയ വേഷത്തിലെങ്കിലും ഉണ്ടാവാറുണ്ട്. ദിലീപ് സിനിമകളിലെ ഭാഗ്യനടനാണെന്ന് പലരും പറയാറുണ്ടായിരുന്നു എന്ന ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് ഹനീഫ് ഇപ്പോള്‍. ദിലീപ് തന്നെ എല്ലാ സിനിമകളിലേക്കും വിളിപ്പിക്കുകയായിരുന്നു എന്ന് ഹനീഫ് പറയുന്നു.

ദിലീപിന്റെ ഒട്ടുമിക്ക പടങ്ങളിലും തനിക്ക് വേഷമുണ്ടായിരുന്നു. ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും താന്‍ പോയി അഭിനയിക്കും. ദിലീപ് തന്നെ വിളിപ്പിക്കുകയാണെന്ന് അറിയില്ലായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് തനിക്കും തോന്നി. അക്കാലത്ത് ദിലീപുമായി വലിയ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു.

തങ്ങള്‍ ആകെക്കൂടി ഒരു സ്റ്റേജ് പരിപാടിയേ ചെയ്തിട്ടുള്ളൂ. അവിടെ വെച്ചാണ് ദിലീപിനെ താന്‍ പരിചയപ്പെടുന്നത്. പിന്നെയും കുറേക്കഴിഞ്ഞാണ് തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിന്റെ കൂടെ അഭിനയിക്കുന്നത്. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും തനിക്ക് ഉണ്ടാവും. അതുകൊണ്ടു മാത്രം ഭാഗ്യ നടന്‍ എന്ന് പറയാന്‍ പറ്റില്ലല്ലോ. ദിലീപിന്റെ അല്ലാത്ത പടങ്ങളിലും തന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു.

അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ല. അത്രയും ഉയരെ നില്‍ക്കുന്ന നടനാണ് ദിലീപ്. താന്‍ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല. ഒരിക്കല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞു… ‘എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി’ എന്ന്. അങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റ് എന്താണ് താന്‍ ചെയ്യുക എന്നും ഹനീഫ് പറയുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്