'മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന് ആദ്യം കരുതി, പിന്നെയാണ് ശരിക്കും മമ്മൂക്കയാണെന്ന് മനസ്സിലായത്'; രസകരമായ സംഭവം പങ്കുവെച്ച് ഗിന്നസ് പക്രു

‘അമ്മ’ തിരഞ്ഞെടുപ്പിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് നടന്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ”മമ്മൂക്കയുടെ സെല്‍ഫി” എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പക്രു പങ്കുവെച്ചിരിക്കുന്നത്. കൂടെ മമ്മൂട്ടി എടുത്ത അബു സലീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

”അബൂക്കയുടെ ഒറ്റക്കാലിലിരുന്ന് ഒറ്റ പോസ്!… ഫോട്ടോ ക്ലിക്കിയത് മെഗാസ്റ്റാര്‍ മമ്മൂക്ക” എന്നാണ് താരം കുറിച്ചിരിക്കുന്നത്. അമ്മയുടെ യോഗത്തിന് എത്തിയപ്പോള്‍ ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷവും പക്രു പങ്കുവെയ്ക്കുന്നുണ്ട്. ഒരുപാട് കാലത്തിനു ശേഷമാണ് മമ്മൂക്കയെ നേരില്‍ കാണുന്നത്.

മമ്മൂക്കയോടൊപ്പം സിനിമ ചെയ്തിട്ട് കുറെ നാളായി. കഴിഞ്ഞ രണ്ടു വര്‍ഷമായി അസോസിയേഷന്‍ മീറ്റിംഗ് നടക്കാത്തതു കൊണ്ട് അങ്ങനെയും കാണുന്നില്ലായിരുന്നു. വളരെ നാളുകള്‍ക്കു ശേഷം കണ്ടപ്പോള്‍ എല്ലാവരുമായും കുശലാന്വേഷണം നടത്തുകയായിരുന്നു.

നാളുകളായി കാണാതിരുന്ന ഒരുപാടു പേരെ കാണാന്‍ കഴിഞ്ഞു. രസകരമായ നിമിഷങ്ങളായിരുന്നു അതെല്ലാം. മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ വളരെ അപ്‌ഡേറ്റ് ആയ ആളാണ്. താന്‍ പോസ്റ്റ് ചെയ്യുന്ന മകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും കാര്യങ്ങള്‍ ആദ്യം അറിയുന്നത് അദ്ദേഹമാണ്. മുമ്പ് ഒരിക്കല്‍ ദുബായില്‍ ഒരു പരിപാടിയുടെ ഇടയില്‍ പ്രതീക്ഷിക്കാതെ അദ്ദേഹം വിളിച്ചിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് കരുതിയത്. ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്.

സോഷ്യല്‍ മീഡിയയും ടിവി പരിപാടികളും വളരെ അപ്‌ഡേറ്റഡ് ആയി കാണുന്ന ആളാണ് അദ്ദേഹം. താന്‍ ഇടക്ക് ചോദിക്കാറുണ്ട് തിരക്കിനിടയില്‍ എങ്ങനെ ഇത്രയും അപ്‌ഡേറ്റഡ് ആയി ഇരിക്കാന്‍ കഴിയുന്നു എന്ന്, മറുപടി അദ്ദേഹം ഒരു ചിരിയില്‍ ഒതുക്കും എന്നാണ് പക്രു മനോരമ ഓണ്‍ലൈനോട് പറയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം