ഡയലോഗ് മനഃപാഠമാക്കി ഇരിക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്, അതോടെ എന്റെ സകല ഗ്യാസും പോയി: ജിബിന്‍ ഗോപിനാഥ്

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ജിബിന്‍ ഗോപിനാഥ്. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്റെ സകല ഗ്യാസും പോയി എന്നാണ് ജിബിന്‍ പറയുന്നത്. പൊലീസ് ആണെന്ന് പറഞ്ഞപ്പോള്‍ ആ രീതിയിലാണ് തന്നോട് പെരുമാറിയത് എന്നാണ് ജിബിന്‍ പറയുന്നത്.

ഗ്രേറ്റ് ഫാദറിലാണ് മമ്മൂക്കയ്ക്കൊപ്പം ആദ്യം ചെയ്യുന്നത്. മേക്കപ്പൊക്കെ ഇട്ട് ഡയലോഗൊക്കെ മനപാഠമാക്കി ഇരിക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹത്തെ നേരില്‍ക്കണ്ടപ്പോഴേക്കും എന്റെ സകല ഗ്യാസും പോയി. പഠിച്ചതൊക്കെ മറന്നു. ആകപ്പാടെ ഒരു വെപ്രാളം. ഹനീഫ് അദേനിയുമായി എനിക്ക് നല്ല അടുപ്പമുണ്ട്.

ഞാന്‍ കാര്യം പറഞ്ഞു. സഹതാരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന ആളാണ് മമ്മൂക്കയെന്ന് പറഞ്ഞ് ഹനീഫ് എന്നെ സമാധാനിപ്പിച്ചു. പക്ഷേ ആദ്യ ഷോട്ടില്‍ത്തന്നെ സെറ്റായി. പിന്നെ മമ്മൂക്കയുമായി സംസാരിച്ചപ്പോള്‍ എന്നോട് വേറെന്തെങ്കിലും ജോലിയുണ്ടോ എന്ന് ചോദിച്ചു.

പൊലീസില്‍ ആണെന്ന് പറഞ്ഞപ്പോള്‍ നന്നായി, നല്ല രീതിയില്‍ മുന്നോട്ടു പോകണം എന്നു പറഞ്ഞു. പൊലീസുകാരന്‍ എന്ന രീതിയിലാണ് അദ്ദേഹം പിന്നീട് പെരുമാറിയത്. വണ്ണില്‍ സീന്‍ കുറവായിരുന്നെങ്കിലും മമ്മൂക്കയ്ക്കൊപ്പം ഒരുപടം കൂടി ചെയ്യാനായി.

എബ്രഹാമിന്റെ സന്തതികള്‍ എന്ന പടത്തിന്റെ സെറ്റില്‍ പോയി കണ്ട് പരിചയം പുതുക്കിയിരുന്നു എന്നും ജിബിന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഉദ്യോഗസ്ഥനാണ് ജിബിന്‍. നിലവില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ജിബിന്‍.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ