കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണ്.. ആ സമയത്ത് ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ അസ്വസ്ഥനാകും: ദുല്‍ഖര്‍

ആള്‍ക്കൂട്ടത്തിനൊപ്പം നില്‍ക്കുമ്പോള്‍ താന്‍ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. പൊതുസ്ഥലത്ത് വച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യമാണ് എന്നാണ് ദുല്‍ഖര്‍ കലൈജ്ഞര്‍ ടി.വിയോട് പ്രതികരിച്ചു.

എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണെന്ന് ദുല്‍ഖര്‍ പറയുന്നു.

ഒഴിവു സമയങ്ങളില്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

വര്‍ക്കില്ലാത്ത സമയങ്ങളില്‍ താന്‍ മടിപിടിച്ചിരിക്കും. ടിവി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും.

തന്നെ വിളിക്കണ്ട, വരില്ല എന്നാണ് പറയാറുള്ളത്. അമാല്‍ തന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ താന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ തന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി