പക്കാ കള്ളുകുടിയനായി മമ്മൂട്ടി ജീവിച്ച് കാണിച്ചു, ആ സീന്‍ എടുക്കാന്‍ വേണ്ടി ഇടയ്ക്കിടെ വന്ന് ചോദിക്കുമായിരുന്നു: ടി.എസ് സുരേഷ് ബാബു

മമ്മൂട്ടി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം അന്നു വരെയുള്ള കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച വിജയമാണ് നേടിയത്.

കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി ഏറെ ആകാംഷയോടെ ചെയ്ത സീനിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ടി.എസ് സുരേഷ് ബാബു. കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി വെള്ളമടിച്ച് വന്ന് കെപിഎസി ലളിതയെയും ഇന്നസെന്റിനെയും എല്ലാം ചീത്ത പറയുന്ന ഒരു സീനുണ്ട്.

പന്ത്രണ്ട് പേജോളം ഡയലോഗുള്ള സീനായിരുന്നു അത്. ആ സീനില്‍ മമ്മൂട്ടിക്ക് മാത്രമെ ഡയലോഗുള്ളൂ. പിന്നെ കുറച്ച് ബഹളമാണ്. രണ്ട് ഡയലോഗ് ബൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിനുമുണ്ട്. ഷൂട്ടിംഗ് തുടങ്ങിയ ശേഷം ഇടയ്ക്കിടെ വന്ന് മമ്മൂക്ക ചോദിക്കും വെള്ളമടിച്ചുള്ള ആ സീന്‍ എന്നാണ് എടുക്കുന്നതെന്ന്.

പക്ഷെ അപ്പോള്‍ ആ സീന്‍ ചിത്രീകരിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ മമ്മൂക്ക ചോദിക്കുമ്പോള്‍ പറയും രണ്ട് ദിവസം കഴിയുമെന്ന് പറയും. എന്നാലും ആകാംഷ കാരണം മമ്മൂക്ക ആ സീന്‍ എടുക്കുന്നവരെ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടിരിക്കുമായിരുന്നു.

ഈ സീനിനെ കുറിച്ച് മാത്രമെ മമ്മൂക്ക അങ്ങനെ ചോദിച്ചിട്ടുമുള്ളൂ. താനും അന്ന് ചിന്തിച്ചു, മമ്മൂക്കയെന്താ അങ്ങനെ ചോദിക്കുന്നതെന്ന്. താന്‍ ആ സീനിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. അങ്ങനെ ആ സീന്‍ എടുക്കുന്ന ദിവസം വന്നു. നെടുനീളന്‍ ഡയലോഗ് മമ്മൂക്ക കാണാപാഠം ആക്കിയിരുന്നു.

അങ്ങനെ ക്യാമറ അടക്കം എല്ലാം സെറ്റ് ചെയ്തു. മമ്മൂക്ക എവിടെ നിര്‍ത്തുന്നോ അവിടെ വച്ച് കട്ട് ചെയ്ത് വീണ്ടും ഷൂട്ട് ചെയ്യാമെന്നാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ആക്ഷന്‍ പറഞ്ഞതും മമ്മൂക്ക ആ കഥാപാത്രത്തിലേക്ക് ഇറങ്ങി. പക്ക കള്ളുകുടിയനായി ഓവറാക്കാതെ ജീവിച്ച് കാണിച്ചു.

ആ സ്ലാംഗും പ്രയോഗവും ശരീര ഭാഷയുമെല്ലാം കണ്ട് താന്‍ പോലും അന്തംവിട്ട് നിന്നു. ഒന്നു പോലും അദ്ദേഹം തെറ്റിച്ചില്ല. ആ സീന്‍ തിയേറ്ററില്‍ വന്നപ്പോള്‍ എല്ലാവരും ചിരിക്കുമായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ സീന്‍ തുടങ്ങി അവസാനിക്കും വരെ നിര്‍ത്താതെ കരഘോഷവും ആര്‍പ്പുവിളികളുമായിരുന്നു എന്നാണ് ടി.എസ് സുരേഷ് ബാബു പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്