എന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ചു പറയാന്‍ പറ്റുന്ന ആളാണ് സുരേഷേട്ടന്‍, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത് ചോദ്യം ചെയ്തിരുന്നു: ദിലീപ്

സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ദിലീപ്. സുരേഷ് ഗോപിയോട് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ദിലീപ് മറുപടി പറഞ്ഞിരിക്കുന്നത്. സുരേഷേട്ടനെ പോലൊരു നടന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുക എന്ന് പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ് എന്നാണ് ദിലീപ് പറയുന്നത്.

സുരേഷേട്ടനെ പോലൊരു നടന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ്. കാരണം താന്‍ സുരേഷേട്ടന്റെ ഒക്കെ സിനിമ കണ്ട് വന്ന ആളാണ്. താന്‍ അദ്ദേഹത്തിന്റെ കൂടെ ചെയ്ത എല്ലാ സിനിമകളും വന്‍ വിജയമായിട്ടുണ്ട്.

മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ സുരേഷേട്ടന്‍ അതിഥി വേഷത്തില്‍ എത്തി. പിന്നീട് ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. ഒരു ഇടി ഇടിച്ചാല്‍ മാറി നില്‍ക്കുമെന്ന് തോന്നുന്ന ആളാണ് മാറി നില്‍ക്കുന്നത്. പിന്നെ അദ്ദേഹം തനിക്ക് സഹോദരനെ പോലെ ബന്ധമുള്ള ആളാണ്.

സുരേഷേട്ടന്‍ മൊത്തത്തില്‍ മാറി നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ തനിക്കും അത് എന്തിനാണെന്ന് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് ചോദിച്ചത്. തന്റെ പ്രശ്നങ്ങള്‍ ഏത് സമയത്തും വിളിച്ച് പറയാന്‍ പറ്റുന്ന ഏട്ടന്‍മാരില്‍ ഒരാളാണ് സുരേഷ് ഗോപി എന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്