അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ' എന്ന് മഹാലക്ഷ്മി വിളിച്ചു പറഞ്ഞു, യൂട്യൂബ് വീഡിയോകളില്‍ നിന്ന് കിട്ടുന്ന വാക്കുകളാണ്: ദിലീപ്

ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മഹാലക്ഷ്മി കുസൃതിക്കാരിയാണെന്ന് പറയുകയാണ് ദിലീപ്. താന്‍ ഏതു വേഷത്തില്‍ ചെന്നാലും മഹാലക്ഷ്മിക്ക് മനസിലാകും എന്നാണ് ദിലീപ് പറയുന്നത്.

ഇപ്പോള്‍ അവള്‍ക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ആര് ട്രാവല്‍ ചെയ്യാന്‍ പോയാലും ഉടനെ വണ്ടിയില്‍ കയറും. അവള്‍ക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു.

താന്‍ മൈന്‍ഡ് ചെയ്യാതെ പോയപ്പോള്‍ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു. താനത് കേട്ടപ്പോള്‍ ചിരിച്ചു പോയി. യൂട്യൂബില്‍ കുട്ടികള്‍ക്കുള്ള വീഡിയോകളൊക്കെ അവള്‍ കാണാറുണ്ട്. അതില്‍ നിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ എന്നാണ് ദിലീപ് പറഞ്ഞു.

ചാനല്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് സംസാരിച്ചത്. കേശുവിലെ ദിലീപിനെ കണ്ടപ്പോള്‍ മഹാലക്ഷ്മിക്ക് മനസിലായോ എന്ന ചോദ്യത്തിന് താന്‍ ഏതു വേഷത്തില്‍ ചെന്നാലും അവള്‍ക്കു മനസിലാവും എന്നാണ് ദിലീപ് പറയുന്നത്.

കേശു സിനിമയുടെ ട്രെയിലറൊക്കെ കാണിച്ചു കൊടുത്തിരുന്നു. അതാരാണെന്ന് ചോദിക്കുമ്പോള്‍ അച്ഛന്‍ എന്നു പറയും. അതിലെ നാരങ്ങ മിഠായി എന്ന പാട്ട് അവള്‍ക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഇടയ്ക്ക് നാരങ്ങ മിഠായി കാണിച്ചു തരാന്‍ പറഞ്ഞു വരുമെന്നും ദിലീപ് പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ