വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാ സീരിയല്‍ പ്രവര്‍ത്തകര്‍, തലയ്ക്ക് നേരെ വെട്ട് വരുമ്പോള്‍ തല ഉയര്‍ത്തി പിടിച്ച് നിന്നു തന്നെ ചില സംശയങ്ങള്‍ ചോദിക്കണ്ടേ: അശ്വതി

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സീരിയല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മികച്ച സീരിയലിനുള്ള അവാര്‍ഡ് നല്‍കാതിരുന്നത്. ജൂറിയോട് സീരിയല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. കെ.വി അനില്‍ എന്നയാളുടെ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അശ്വതിയുടെ കുറിപ്പ്:

എനിക്ക് കഴിഞ്ഞ ദിവസം ഫോര്‍വേഡ് ആയി കിട്ടിയ മെസ്സേജ് ആണിത്… അതില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും ഞാന്‍ കൂടി അടങ്ങിയിട്ടുള്ള സീരിയല്‍ കുടുംബത്തില്‍ ഉള്ള എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആയതു കൊണ്ട് പോസ്റ്റുന്നു.

ബഹുമാനമുള്ള മന്ത്രിയും നിലവാരം കൂടിയ ജൂറിയും അറിയാന്‍… കേരളത്തിലെ സീരിയലുകള്‍ക്കൊന്നും നിലവാരമില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു. അത് കൊണ്ട് അവാര്‍ഡ് ഇല്ല എന്നു കണ്ടു. കുറെ പേര്‍ കൈയടിക്കുന്നതും കണ്ടു. ജനപ്രിയ – സീരിയല്‍ എഴുത്തുകാരെയും അതില്‍ അഭിനയിക്കുന്ന നടീ- നടന്മാരെയും പുച്ഛിച്ച് ബുദ്ധിജീവി ജുബ്ബ ഇടുന്ന ചിലര്‍. അത് അവരുടെ അവകാശം. അവരോടും ബഹുമാനം മാത്രം !

മെഗാസീരിയലുകള്‍ ആണല്ലോ സാര്‍ ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്ത് ! അല്ലേ ? കൊള്ളാം… ഇത് ഒരു ന്യായീകരണ കുറിപ്പ് ഒന്നുമല്ല. എങ്കിലും… ചില സംശയങ്ങള്‍ ചോദിച്ചോട്ടെ സാര്‍,

1 . ഏത് സീരിയലില്‍ ആണ് സാര്‍ സ്ത്രീധന പ്രശ്‌നത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നിട്ടുള്ളത് ?

2. ഏത് സീരിയലില്‍ ആണ് സാര്‍ വാളയാറിലെ പോലെ കുഞ്ഞ് പൈതങ്ങളുടെ ചോര പുരണ്ട പെറ്റിക്കോട്ടുകള്‍ കാറ്റില്‍ പറന്നിട്ടുള്ളത് ?

3. ഏത് സീരിയലില്‍ ആണ് സാര്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി വെടിവച്ചും… കഴുത്തറത്തും… പെട്രൊള്‍ ഒഴിച്ച് കത്തിച്ചും കൊന്നിട്ടുള്ളത് ?

4. ഏത് സീരിയലില്‍ ആണ് സാര്‍ വര്‍ഗ്ഗത്തിന്റെയും – വര്‍ണ്ണത്തിന്റെയും – തൊലിയുടെ നിറത്തിന്റെയും പേരില്‍ വിഭാഗീയതയും വിവേചനവും ഉണ്ടാക്കിയിട്ടുള്ളത് ?

5. ഏത് സീരിയലില്‍ ആണ് സാര്‍ ചെയ്യാത്ത മോഷണക്കുറ്റത്തിന് എട്ടു വയസ്സുകാരി നടുറോഡില്‍ നിന്ന് നിലവിളിക്കേണ്ടി വന്നത് ?

6. ഏത് സീരിയലില്‍ ആണ് സാര്‍ സ്വര്‍ണ്ണക്കടത്തും മയക്ക് മരുന്ന് കടത്തും കുഴല്‍പ്പണ കടത്തും കാണിച്ചിട്ടുള്ളത് ?

7. ഏത് സീരിയലില്‍ ആണ് സാര്‍ ഏതെങ്കിലും മതത്തെയോ … ദൈവത്തെയോ അപഹസിച്ചിട്ടുള്ളത് … അപമാനിച്ചിട്ടുള്ളത് ?

8 . ഏത് സീരിയലില്‍ ആണ് സാര്‍ വണ്ടിപ്പെരിയാറിലെ പോലെ മൂന്ന് വയസ്സ് മുതല്‍ ഒരു പിഞ്ചുകുഞ്ഞ് അടിമയാക്കി നോവിക്കപ്പെട്ടിട്ടുള്ളത് ?

9. ഏത് സീരിയലില്‍ ആണ് സാര്‍ പച്ചച്ചോര ചിതറുന്ന മത – രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാണിച്ചിട്ടുള്ളത് ?

10. ഏത് സീരിയലില്‍ ആണ് സാര്‍ സദാചാര പൊലീസിംഗ് കാണിച്ചിട്ടുള്ളത് ? ഒന്നിച്ച് സഞ്ചരിക്കുന്ന അമ്മയ്ക്കും മകനും ബന്ധത്തിന്റെ ഡിഎന്‍എ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നിട്ടുള്ളത് ? നിത്യേന പിടിയിലാകുന്ന എത്ര കൊടും ക്രിമിനലുകള്‍ ജീവിതത്തില്‍ മെഗാസീരിയലുകള്‍ കണ്ടിട്ടുണ്ട് സാര്‍ ? അന്വേഷിക്കണം ..

പരിമിതികളില്‍ നിന്നുള്ള, ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മ ആണ് സാര്‍ ഇത്. മക്കള്‍ പോലും തിരിഞ്ഞു നോക്കാത്ത ഒരു പറ്റം വൃദ്ധജന്മങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് ടി.വി പരിപാടികളില്‍ ആണ്. അല്ലാതെ ഒന്‍പത് മണിയുടെ ഉദാത്തമായ രാഷ്ട്രീയ അന്തിചര്‍ച്ചയും പോര്‍വിളികളും കണ്ടിട്ടല്ല. വിമര്‍ശനങ്ങളെ പൊസിറ്റീവ് ആയി തന്നെ കാണുന്നു.

കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കും. ഉറപ്പ്. പക്ഷേ, ദയവായി ഒന്ന് ഓര്‍ക്കണം… വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാസീരിയല്‍ പ്രവര്‍ത്തകര്‍. ‘സീരിയല്‍ കര്‍ഷകന്‍ ആയിപ്പോയില്ലേ സാര്‍… തലയ്ക്ക് നേരെ വെട്ട് വരുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു തന്നെ ചില സംശയങ്ങള്‍ ചോദിക്കണ്ടേ ? ‘

Latest Stories

'സ്വാഭാവികം, തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം, കോണ്‍ഗ്രസിന്റെ രീതി ഇതാണ്'; സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂവെന്ന് കെ സുധാകരന്‍

ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം, രാഷ്ട്രീയ നേട്ടത്തിന് വനിതകളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കനിമൊഴി; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധം

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല