ഈ ആപ്പ് ആപ്പില്‍ ആക്കിയിരിക്കുന്നത് സിനിമാ മേഖലയെ, ആശങ്കയുണ്ട്: ബേസില്‍ ജോസഫ്

ടെലിഗ്രാം എന്ന ആപ്പ് ആപ്പിലാക്കിയത് സിനിമാ മേഖലയെയാണെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാ മേഖലയ്ക്ക് ഭീഷണിയാണ് എന്നാണ് ബേസില്‍ പറയുന്നത്.

ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലിഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലിഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം.

പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തിയേറ്റര്‍ റിലീസായ ചിത്രങ്ങളും ഒ.ടി.ടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമ സംവിധാനം വരേണ്ടതുണ്ട്. അത് എന്തു കൊണ്ട് വരുന്നില്ല എന്നോര്‍ത്ത് ആശങ്കയുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ ബേസില്‍ പറയുന്നത്.

അതേസമയം, ബേസില്‍- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ എത്തുന്ന ‘മിന്നല്‍ മുരളി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനമാണ് മുംബൈ ജിയോ മാമി ഫെസ്റ്റിവലില്‍ നടന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം