'ശംഖുമുഖം ഉദയാപാലസില്‍ ചെന്നാണ് പൃഥ്വിരാജിനെ കണ്ടത്, സിനിമയില്‍ ടൊവിനോയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തി'; തുറന്നു പറഞ്ഞ് ആതിര മാധവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആതിര മാധവ്. സിനിമ-സീരിയല്‍ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച ആതിര, ടൊവിനോയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയതിനെ കുറിച്ചാണ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ലൂസിഫറില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചതിനെ കുറിച്ചാണ് ആതിര പറയുന്നത്.

നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ഭഗത് മാനുവല്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് താന്‍ പൃഥ്വിരാജിനെ കാണാന്‍ പോയത്. ഷൂട്ടിംഗ് സെറ്റില്‍ എത്തിയപ്പോള്‍ എന്താണ് കഥാപാത്രമെന്ന് അറിയില്ലായിരുന്നു. ശംഖുമുഖം ഉദയാപാലസില്‍ ചെന്നാണ് പൃഥ്വിരാജിനെ കണ്ടത്. അദ്ദേഹം തന്നെ കണ്ടതും ഒരാളെ വിളിപ്പിച്ച് കഥാപാത്രത്തിന് ചേര്‍ന്ന് വസ്ത്രം നല്‍കാന്‍ പറഞ്ഞു.

അപ്പോഴും എന്താണ് കഥാപാത്രമെന്ന് തനിക്ക് ഐഡിയ ഇല്ലായിരുന്നു. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വേഷമായിരുന്നു അത്. വലിയ റോളൊന്നുമായിരുന്നില്ല. അറിയാവുന്നവര്‍ക്ക് സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ലൂസിഫറില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കൂ.

ചെറിയ വേഷമായിരുന്നുവെങ്കിലും ലൂസിഫറിന്റെ ഭാഗമായപ്പോള്‍ ഒരുപാട് പേരെ പരിചയപ്പെടാനും പല കാര്യങ്ങള്‍ പഠിക്കാനും സാധിച്ചു. ചെറിയ വേഷമാണങ്കിലും താന്‍ എന്നും ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച അഭിമാനത്തോടെ മാത്രമെ പറയാറുള്ളൂ എന്നാണ് ആതിര മാധവ് അമൃത ടിവിയിലെ പാടാം നേടം പരിപാടിയില്‍ പറയുന്നത്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി