മലയാള സിനിമയിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ഭാവനയുമായുള്ള തര്‍ക്കങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആസിഫ് അലി ഇപ്പോള്‍. ഐശ്വര്യ ലക്ഷ്മിയുമായി ആസിഫ് അലി തര്‍ക്കത്തിലായതിനെ കുറിച്ച് സംവിധായകന് ജിസ് ജോയ്യും വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.
വിജയ് സൂപ്പറും പൗര്ണമിയിലും ഐശ്വര്യ ലക്ഷ്മിയും ആസിഫും തമ്മിലുള്ള വളരെ ഇന്റിമേറ്റ് സീനുകള്‍ ഉണ്ട്. അതിലൊരു പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഇവര്‍ തമ്മില്‍ കട്ട ഉടക്കാണ്. ചെറിയൊരു കാരണത്തിനാണ്. ആ കാരണം ഇവിടെ പറയുന്നില്ല. രാവിലെ 9 മണിക്ക് ഉടക്കായി. രാത്രി എട്ട് മണി വരെ ഷൂട്ടിംഗ് ഉണ്ട്.
ഇവരെ വച്ച് കൊണ്ട് ഏറ്റവും ഇന്റിമേറ്റ് ആയ സീനുകളാണ് ഷൂട്ട് ചെയ്യേണ്ടത്. അപ്പോഴാണ് തനിക്ക് മനസിലായത് ഇവര്‍ രണ്ട് പേരും ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകളാണെന്ന്. ഇത്രയും മനസില്‍ കുഴപ്പം പിടിച്ചിട്ടും, ഒരു വാളു കൊടുത്താല്‍ രണ്ട് പേരും കൂടി വെട്ടിച്ചാവും ആ അവസ്ഥയിലും ഇവര്‍ രണ്ട് പേരും കൂടി റൊമാന്റിക് ആയി അഭിനയിച്ചു എന്നാണ് ജിസ് ജോയ് പറയുന്നത്.
എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓണ്‍സ്ക്രീന്‍ ജോഡി ഭാവനയാണ് എന്നാണ് ആസിഫ് അലി പറഞ്ഞത്. താനും ഭാവനയും തമ്മില്‍ പല സമയത്തും ലൊക്കേഷനില്‍ പല കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ച് മിണ്ടാതിരിക്കും. ഹണി ബീ ഷൂട്ട് ചെയ്യുന്ന സമയത്ത് ദിവസങ്ങളോളം മിണ്ടാതിരുന്നിട്ടുണ്ട്.
പല കാര്യങ്ങള്‍ക്കും തങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുക വരെ ചെയ്തിട്ടുണ്ട്. പക്ഷെ ഭാവനയാണ് എന്റെ ഏറ്റവും ബ്യൂട്ടിഫുള്‍ ആയിട്ടുള്ള പെയര്‍ എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.