കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ലൊക്കേഷനില്‍ ഞങ്ങള്‍ തോളത്ത് കൈയിട്ട് നടക്കാന്‍ തുടങ്ങി, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നില്‍ക്കാനും അവള്‍ വന്നിരുന്നു: അനു സിത്താര

നിമിഷ സജയനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടി അനു സിത്താര. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് നിമിഷയെന്ന് നടി പറയുന്നു. നിമിഷയെ കുറിച്ച് അടുത്ത സുഹൃത്ത് അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടില്‍ വന്നതായും അനു സിത്താര മഹിളാ രത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടിലേക്ക് വന്നിരുന്നു. നാലഞ്ച് ദിവസം നില്‍ക്കാനായി വന്നതാണ്. അതിന് ശേഷം തങ്ങള്‍ ഒരുമിച്ച് എറണാകുളത്തേക്ക് പോയി. നിമിഷയെ താന്‍ ആദ്യമായി കാണുന്നത് ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വെച്ചാണ്. താന്‍ ആദ്യമായി കണ്ടുമുട്ടുന്ന ഒരാളുമായി പെട്ടെന്ന് കമ്പനിയാകും. ഒരുപാട് നേരം സംസാരിച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ തോളത്ത് കൈയിട്ട് നടക്കാന്‍ തുടങ്ങി. തനിക്കെന്തോ പുതിയ ആളെ കിട്ടിയ ഫീല്‍ ആയിരുന്നില്ല അവളെ കണ്ടപ്പോള്‍. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും അടിപൊളിയായി പോകുന്നുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്‍ക്കും അങ്ങനൊരു സുഹൃത്ത് ഉണ്ടായിക്കൂടണമെന്നില്ല.

പ്രത്യേകിച്ച് തങ്ങള്‍ സെയിം ഫീല്‍ഡില്‍ നിന്നാകുമ്പോള്‍. ഒരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. തനിക്ക് ലൈഫില്‍ കിട്ടിയ വലിയൊരു കൂട്ടാണ് നിമിഷയുടെ കൂട്ട്. തീര്‍ച്ചയായിട്ടും ഇതുപോലെ തന്നെ മുന്നോട്ടും ഉണ്ടാകും എന്ന് അനു സിത്താര വ്യക്തമാക്കി.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം